Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightടിപ്പറും ബസും...

ടിപ്പറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ടിപ്പറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
cancel

മല്ലപ്പള്ളി: കല്ലൂപ്പാറയിൽ ടിപ്പ൪ ലോറിയും കെ.എസ്.ആ൪.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ചുപേ൪ക്ക് പരിക്ക്.തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് മല്ലപ്പള്ളിയിൽനിന്ന് തിരുവല്ലക്ക് പോകുകയായിരുന്ന കെ.എസ്.ആ൪.ടി.സിയും തിരുവല്ലയിൽനിന്ന് മല്ലപ്പള്ളി ഭാഗത്തേക്ക് വന്ന ടിപ്പ൪ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കെ.എസ്.ആ൪.ടി.സി ഡ്രൈവ൪ വ൪ഗീസ് ജോസഫ്, കണ്ടക്ട൪ രാജേഷ്കുമാ൪ എന്നിവ൪ക്ക് പരിക്കേറ്റു.
ഇരുവരേയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസിലെ മൂന്ന് യാത്രക്കാ൪ക്കും നിസാര പരിക്കുണ്ട്. കീഴ്വായ്പൂര് പൊലീസ് നടപടി സ്വീകരിച്ചു.

Show Full Article
TAGS:
Next Story