അനധികൃത മണല്‍ പിടിച്ചെടുത്തു
text_fieldsപത്തനംതിട്ട: കോഴഞ്ചേരി താലൂക്കിലെ പ്രമാടം വില്ലേജിലെ വലഞ്ചുഴി വള്ളക്കടവ് ഭാഗത്ത് അച്ചൻകോവിലാറ്റിൽ നിന്നും അനധികൃതമായി വാരിയിട്ടിരുന്ന ഒരു ലോഡ് ആറ്റുമണൽ താലൂക്കാഫീസിലെ മണൽ സ്ക്വാഡ് പിടികൂടി. പിടിച്ചെടുത്ത മണൽ നി൪മ്മിതി കേന്ദ്രത്തിന് കൈമാറിയതായി തഹസീൽദാ൪ ആ൪.മോഹനകുമാരൻ നായ൪ അറിയിച്ചു.
ചെന്നീ൪ക്കര വില്ലേജിലെ മാത്തൂ൪, മുറിപ്പാറ എന്നീ ഭാഗങ്ങളിൽ അനധികൃതമായി വാരി സൂക്ഷിച്ചിരുന്ന 13 ലോഡ് മണ്ണും നി൪മിതി കേന്ദ്രത്തിന് കൈമാറി.
പന്തളം: അച്ചൻകോവിലാറ്റിൽ തഹസിൽദാറുടെ നേതൃത്വത്തിൽ മണൽ വേട്ട. അടൂ൪ തഹസിൽദാ൪ ബി.മോഹൻ കുമാറിൻെറ നേതൃത്വത്തിൽ തുമ്പമൺ മണ്ണാകടവിൽ തിങ്കളാഴ്ച ഉച്ചക്കാണ് മണൽ വേട്ട നടന്നത്. കടവിൽ നിന്ന് പിടിച്ചെടുത്ത രണ്ട് ലോഡ് മണൽ അവിടെ വെച്ചുതന്നെ ലേലം ചെയ്ത് വിറ്റു. പന്തളം പൊലീസ് സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
