മാലിന്യ നിര്‍മാര്‍ജനം: ചങ്ങനാശേരി നഗരസഭ ഇരുട്ടില്‍ തപ്പുന്നു
text_fieldsചങ്ങനാശേരി: നഗരസഭാപ്രദേശത്തെ മാലിന്യങ്ങൾ നി൪മാ൪ജനം ചെയ്യാൻ കഴിയാതെ നഗരസഭ ഇരുട്ടിൽ തപ്പുന്നു.
വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഫാത്തിമപുരത്തെ ഡമ്പിങ്യാ൪ഡിൽ നിക്ഷേപിക്കുകയാണ്. ഇവിടെ പ്രവ൪ത്തിച്ചിരുന്ന സംസ്കരണകേന്ദ്രം പ്രവ൪ത്തനം നി൪ത്തിയതോടെയാണ് മാലിന്യം നി൪മാ൪ജനം വഴിമുട്ടിയത്. ജൈവ-പ്ളാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കാതെ എത്തിക്കുന്നത് സംസ്കരണ കേന്ദ്രം പൂട്ടാൻ കാരണമായി.
ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച കേന്ദ്രത്തിലെ യന്ത്രങ്ങൾ തുരുമ്പ് പിടിച്ചനിലയിലാണിപ്പോൾ. സംസ്കരണകേന്ദ്രം പ്രവ൪ത്തിക്കുമ്പോൾ സംസ്ഥാന മലിനീകരണ നിയന്ത്രണബോ൪ഡ് ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തി ചിലനടപടികൾ നഗരസഭയോട് നി൪ദേശിച്ചിരുന്നു. എന്നാൽ,അതൊന്നും ചെയ്യാതെ കേന്ദ്രത്തിൻെറ പ്രവ൪ത്തനം അവസാനിപ്പിക്കുകയാണ് ചെയ്തത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സമരങ്ങളെ തുട൪ന്ന് നഗരസഭാ കൗൺസിൽ ഡമ്പിങ് യാ൪ഡിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് കരാ൪ നൽകി.
1300 ലോഡ് മാലിന്യം ഇവിടെ നിന്ന് മാറ്റിയതോടെ കരാ൪ അവസാനിക്കുകയും ചെയ്തു. 30 ലക്ഷം രൂപ ഇക്കാര്യത്തിൽ നഗരസഭ ചെലവഴിക്കുകയും ചെയ്തു. ശേഷിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് പുതിയ കരാ൪ നൽകുന്നതിന് കൗൺസിൽ തീരുമാനിച്ചുവെങ്കിലും നടപടി പൂ൪ത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ആയിരക്കണക്കിന് ലോഡ് മാലിന്യം ഡമ്പിങ് യാ൪ഡ് നിറഞ്ഞ് കിടക്കുകയാണ്. ഇവിടെ നിന്ന് മലിനജലം പൊതുവഴിയിലേക്കും സമീപവീടുകളിലെ കിണറുകളിലേക്കും എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
