Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവീടുകയറി ആക്രമണം,...

വീടുകയറി ആക്രമണം, പിഞ്ചുകുട്ടിയടക്കം ആറുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
വീടുകയറി ആക്രമണം, പിഞ്ചുകുട്ടിയടക്കം ആറുപേര്‍ക്ക് പരിക്ക്
cancel

ചങ്ങനാശേരി: മാടപ്പള്ളി കോളനിയിൽ വീടുകയറി ആക്രമണത്തിൽ പിഞ്ചുകുട്ടിയടക്കം ആറ്പേ൪ക്ക് പരിക്കേറ്റു. രതീഷ്ഭവനിൽ രാധാകൃഷ്ണൻ (55) ഭാര്യ രേണുക (50), മകൻ രതീഷ് (30), മരുമകൾ അമ്പിളി (30) കൊച്ചുമകൾ ആര്യകൃഷ്ണവേണി (3) എന്നിവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. മാരകായുധങ്ങളുമായി കോളനിയിൽ താമസിക്കുന്ന ഒരുസംഘം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവ൪ പറഞ്ഞു. അനാശാസ്യ പ്രവ൪ത്തനങ്ങളെ ചോദ്യം ചെയ്തതാണ് അക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.

Show Full Article
TAGS:
Next Story