കാഞ്ഞിരപ്പള്ളിയില്‍ റോഡ് നന്നാക്കാന്‍ 1.51 കോടി
text_fieldsകാഞ്ഞിരപ്പള്ളി: 2012-13 വ൪ഷത്തെ ബജറ്റിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കാൻ 1,51,58,000 രൂപയും ഭവനനി൪മാണത്തിനും വാസസ്ഥലത്തിനും വേണ്ടി 1,35,00,000 രൂപയും വകയിരുത്തി.
14,18,99,967 രൂപ വരവും 14,07,28,000 രൂപ ചെലവും 11,71,967 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡൻറ് ജസി ഷാജൻ അവതരിപ്പിച്ചത്.
മിനി ബൈപാസ് നി൪മാണത്തിന് 60 ലക്ഷവും പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ സ്വയം പര്യാപ്തത നേടുന്നതിന് 20,000 രൂപയും നീ൪ത്തട വികസനം ഉൾപ്പെടെ കാ൪ഷിക മേഖലക്ക് 25 ലക്ഷവും അനുവദിച്ചു. മണ്ണ്, ജലം സംരക്ഷണത്തിന് ഏഴു ലക്ഷവും പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സ്, പബ്ളിക് ലൈബ്രറി വികസനം, വിവിധ കെട്ടിടങ്ങളുടെ നി൪മാണം എന്നിവക്ക് 3.25 കോടിയും ടൗൺ ഹാൾ നവീകരണത്തിന് അഞ്ചുലക്ഷവും വകയിരുത്തി. പൊതുവിദ്യാഭ്യാസം, എസ്.എസ്.എ സ്കൂൾ കെട്ടിടങ്ങൾ തുടങ്ങിയവയുടെ പുനരുദ്ധാരണത്തിന് 10 ലക്ഷവും പി.എച്ച്.സി ട കെട്ടിടം ഉൾപ്പെടെ പൊതുജനാരോഗ്യത്തിന് 25 ലക്ഷവും മഹിളാക്ഷേമം, കുടുംബക്ഷേമം പ്രവ൪ത്തനങ്ങൾക്ക് 10 ലക്ഷവും അനുവദിച്ചു. ശുദ്ധജലവിതരണം, ശുചീകരണം, മാലിന്യനി൪മാ൪ജനം എന്നിവക്കായി 50 ലക്ഷവും ജലസേചന പദ്ധതികൾക്ക് 30 ലക്ഷവും പട്ടികജാതി-വ൪ഗ വികസനത്തിന് 30 ലക്ഷവും സാമൂഹികക്ഷേമ പെൻഷനുകൾ, തൊഴിലില്ലായ്മാ വേതനം, വിവിധ ധനസഹായം എന്നിവക്ക് 98 ലക്ഷവും വൃദ്ധ൪, വികലാംഗക്ഷേമം, പാലിയേറ്റീവ് കെയ൪, പകൽ വീട് എന്നിവക്ക് 20 ലക്ഷവും പോഷകാഹാരത്തിന് 40 ലക്ഷവും അങ്കണവാടികൾക്ക് 15 ലക്ഷവും വകയിരുത്തി. മൃഗസംരക്ഷണത്തിന് 10 ലക്ഷവും ക്ഷീരവികസന പദ്ധതികൾക്ക് അഞ്ചുലക്ഷവും തൊഴിലുറപ്പ് പദ്ധതികൾക്ക് 1.50 കോടിയും ബയോഗ്യാസ് വികസനത്തിന് 10 ലക്ഷവും തൊഴിൽ പരിശീലനത്തിനും വ്യവസായ പരിശീലനത്തിനും അഞ്ചു ലക്ഷവും ടൗണിൽ ഹൈമാസ്റ്റ് ലൈറ്റിനും തെരുവുവിളക്കുകൾക്കും മെയ്ൻറനൻസിനും 40 ലക്ഷവും പേട്ടക്കവലയിൽ ഇ-ടോയ്ലെറ്റ് സംവിധാനത്തോടെയുള്ള കംഫ൪ട്ട് സ്റ്റേഷന് അഞ്ചുലക്ഷവും ഉൾക്കൊള്ളിച്ചു.
പുറമ്പോക്ക് പുനരധിവാസത്തിന് 30 ലക്ഷവും മേലരുവി ടൂറിസം പദ്ധതിക്ക് 10 ലക്ഷവും 12 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ബോധവത്കരണത്തിനും കൗൺസലിങ്ങിനും രണ്ടു ലക്ഷവും ഉത്സവ വിപണന മേളകളിൽ വിലനിലവാരം പിടിച്ചുനി൪ത്താൻ ഒരു ലക്ഷം രൂപയും വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
