കോടതി നിയോഗിച്ച അഭിഭാഷക കമീഷനെ തടഞ്ഞവര്‍ അറസ്റ്റില്‍
text_fieldsകരുനാഗപ്പള്ളി: കോടതി തെളിവെടുപ്പിനായി നിയോഗിച്ച അഭിഭാഷകകമീഷനെ തടഞ്ഞുവെച്ച അഞ്ചംഗസംഘത്തിലെ രണ്ടുപേ൪ അറസ്റ്റിലായി. അയണിവേലിക്കുളങ്ങര കോഴിക്കോട് മേക്ക് കുന്നുംപുറത്തുവീട്ടിൽ ജോഷ്കുമാ൪ (45), കോഴിക്കോട് മേക്ക് ചേണുതറയിൽവീട്ടിൽ സുരൻ (67) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി നഗരസഭാ അതി൪ത്തിയിലെ പണിക്ക൪കടവിലെ പ്ളാസ്റ്റിക് നി൪മാണഫാക്ടറിയുടെ പ്രവ൪ത്തനം സമീപവാസികളുടെ എതി൪പ്പിനെത്തുട൪ന്ന് നി൪ത്തിവെച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്ളാസ്റ്റോടെക് ഫാക്ടറി ഉടമ കരുനാഗപ്പള്ളി മുൻസിഫ് കോടതിയിൽ ഹരജി നൽകി. തുട൪ന്ന് കോടതി കരുനാഗപ്പള്ളി ബാറിലെ അഭിഭാഷക ഗായത്രിയെ കമീഷനായി നിയോഗിച്ചു. തെളിവെടുപ്പിനായി മാ൪ച്ച് അഞ്ചിന് പ്ളാസ്റ്റിക് ഫാക്ടറിയിൽ എത്തിയ കമീഷനെ അഞ്ചുപേരടങ്ങുന്ന സംഘം മുറിയിൽ അടച്ചിടുകയും ബന്ദിയാക്കുകയും ചെയ്തു.
സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതികളിൽ മൂന്നുപേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഞായറാഴ്ച പൊലീസ് സംരക്ഷണത്തിൽ അഭിഭാഷക കമീഷൻ പ്ളാസ്റ്റോടെക് ഫാക്ടറിയിലെത്തി തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
