പത്തനാപുരം: മാങ്കോട്-ചാച്ചിപ്പുന്ന റോഡ് ഉടൻ പുന൪നി൪മിക്കില്ലെന്ന മന്ത്രി കെ.ബി. ഗണേഷ്കുമാറിൻെറ പ്രസ്താവന സത്യപ്രതിജ്ഞാലംഘനമാണെന്നാരോപിച്ച് ആക്ഷൻ കൗൺസിൽ രംഗത്ത്. പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനം അധികാരത്തിൻെറ ഹുങ്കാണെന്നും ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
പിറവന്തൂ൪ പഞ്ചായത്ത് മലയോര റോഡ് വികസനപദ്ധതി നി൪മാണോദ്ഘാടനത്തിനിടെയാണ് മന്ത്രി വിവാദപരാമ൪ശം നടത്തിയത്. തൻെറ വീട്ടിലേക്ക് മാ൪ച്ച് നടത്തിയത് രാഷ്ട്രീയ ദുരുദ്ദേശ്യമാണെന്നും അതിനാൽ ഈ റോഡ് ഒഴികെ നിയോജകമണ്ഡലത്തിലെ മറ്റ് റോഡുകളെല്ലാം അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് ഗതാഗതയോഗ്യമാക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. തങ്ങൾക്കിനി മന്ത്രിയുടെ ഔാര്യം വേണ്ട. മറ്റ് ജനപ്രതിനിധികളുടെ ഫണ്ടിൽ ഉൾപ്പെടുത്തി റോഡ് പുന൪നി൪മിക്കുന്നതിന് ശ്രമിക്കും. രാഷ്ട്രീയ പിന്തുണയോടെയാണ് ആക്ഷൻ കൗൺസിൽ സമരം നടത്തിയതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
കഴിഞ്ഞ 10 വ൪ഷമായി തക൪ന്ന നിലയിലായ റോഡ് ഗതാഗതയോഗ്യമാക്കാത്തതാണ് സമരകാരണം. പി.ഡബ്ള്യു.ഡിക്ക് കൈമാറുന്നതിനായി ജില്ലാ പഞ്ചായത്തിൻെറ ആസ്തി രജിസ്റ്ററിൽനിന്ന് വെട്ടിയതോടെ തങ്ങളെ മന്ത്രി വഞ്ചിച്ചിരിക്കുകയാണെന്നും ഭാരവാഹികളായ എസ്.കെ. രാധാകൃഷ്ണൻ, മുഹമ്മദ്നജീബ് മൗലവി, പി.എച്ച്. അബ്ദുൽജലീൽ മൗലവി, രാമസ്വാമി എന്നിവ൪ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2012 11:46 AM GMT Updated On
date_range 2012-03-27T17:16:20+05:30മന്ത്രിയുടെ പ്രസ്താവനക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍
text_fieldsNext Story