ബസ് വീട്ടിലേക്കിടിച്ചുകയറി 25 പേര്‍ക്ക് പരിക്ക്
text_fieldsകടയ്ക്കൽ: നിയന്ത്രണംവിട്ട സ്വകാര്യബസ് വീട്ടിലേക്കിടിച്ചുകയറി 25 യാത്രക്കാ൪ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഏഴുപേരെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ കടയ്ക്കൽ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
കടയ്ക്കൽ-മടത്തറ റോഡിൽ തുമ്പമൺതൊടി ജങ്ഷനുസമീപം തിങ്കളാഴ്ച ഉച്ചക്ക് 2.40 നായിരുന്നു അപകടം. ചിറയിൻകീഴിൽനിന്ന് കുളത്തൂപ്പുഴയിലേക്കുപോയ എസ്.എം.എസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വളവുപച്ചയിൽനിന്ന് ബസ് തുമ്പമൺതൊടി ഇറക്കമിറങ്ങുമ്പോൾ നിയന്ത്രണംവിട്ട് ഒരു വീടിനുമുന്നിൽക്കൂടി പോയി ചിതറ എസ്.എൻ.എച്ച്.എസ്.എസിലെ അധ്യാപകൻ തീ൪ഥത്തിൽ മജ്നുവിൻെറ വീടിൻെറ പോ൪ച്ചിൽ ഇടിച്ചുകയറുകയായിരുന്നു.
പുരയിടത്തിലേക്കിറങ്ങുന്നതിനിടെ സമീപം പാ൪ക്കുചെയ്തിരുന്ന കാറിലും ഇടിച്ചു. ബസിൻെറ വരവുകണ്ട് വീടിൻെറ മുന്നിൽ നിന്നിരുന്ന കുട്ടി ഓടിമാറിയതിനാൽ അപകടം ഒഴിവായി.
ചോഴിയക്കോട് ചരുവിള പുത്തൻവീട്ടിൽ അജിത (28), കിഴക്കുംഭാഗം ഷെമീനാമൻസിലിൽ കാസിംകുഞ്ഞ് (65), വെഞ്ഞാറമൂട് തുണ്ടുവിളവീട്ടിൽ ഷംനാദ് (25), വെഞ്ഞാറമൂട് തേമ്പാംമൂട് തസ്ലിം (18), ചോഴിയക്കോട് ശ്യാമാലയത്തിൽ ശ്യാം (24), ഇലവുപാലം സുജിതാഭവനിൽ പുരുഷോത്തമൻ (60), കണ്ടക്ട൪ ആൽത്തറമൂട് വിനോദ്ഭവനിൽ ദീപു (30) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മടത്തറ ജാസ്മി മൻസിലിൽ ജാൻസി (25), മടത്തറ മഹാഗണി ബ്ളോക്ക് നമ്പ൪ അഞ്ചിൽ ശോഭ (25), കല്ലുവെട്ടാൻകുഴി ബ്ളോക്ക് നമ്പ൪ 13ൽ റിയാസ് (18), കല്ലുവെട്ടാൻകുഴി നിജാസ്മൻസിലിൽ ഷഹ്ബാസ്ഖാൻ (18), കുളത്തൂപ്പുഴ ഷീജാ മൻസിലിൽ ഷിനു (36), മലയിൽവീട്ടിൽ സോഫിയ (27), നൂറുൽഹുദയിൽ ഹസീന (28), സോഫിയാമൻസിലിൽ അസുമാബീവി (43), കൊല്ലായിൽ പാറവിളവീട്ടിൽ ശശാങ്കൻ (41), ശിവൻമുക്ക് വട്ടവിളവീട്ടിൽ സേതുലക്ഷ്മി (17), ശാസ്താംനട ചരുവിള പുത്തൻവീട്ടിൽ ഷിബു (26), ഓന്തുപച്ച വയലിറക്കത്ത് വീട്ടിൽ ആര്യ (12), മടത്തറ എം.എസ് മൻസിലിൽ സജീല (34), ചെറുവള്ളിമുക്ക് ചരുവിളപുത്തൻവീട്ടിൽ ശിവൻപിള്ള (65), മടത്തറ ബ്ളോക്ക് നമ്പ൪ 162ൽ സുഭാഷിണി (65), വട്ടവിള മംഗലത്ത് വീട്ടിൽ സബ്ന (23) എന്നിവരെയാണ് കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
