പൂന്തുറ: വിഴിഞ്ഞം മുതൽ വേളി വരെ ഭാഗത്തെ ഹോട്ടലുകൾ നഗരസഭാ ആരോഗ്യവിഭാഗത്തിൻെറ നി൪ദേശങ്ങൾ കാറ്റിൽപറത്തുവെന്ന് ആക്ഷേപം. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മിക്ക ഹോട്ടലുകളും പ്രവ൪ത്തിക്കുന്നതത്രെ. പഴക്കമുള്ള ഭക്ഷണസാധനങ്ങൾ ചൂടാക്കി വിൽക്കുന്നു. രുചി കൂട്ടാൻ അജ്നാമോട്ടോ പോലുള്ള വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഉപയോഗിച്ച എണ്ണതന്നെ വീണ്ടും ഉപയോഗിച്ചാണ് ഭക്ഷണങ്ങൾ പാകം ചെയ്യുന്നത്.
ഇത്തരം ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവിഭാഗം തയാറാകുന്നില്ലെന്ന് നാട്ടുകാ൪ ആരോപിച്ചു. നഗരസഭയുടെ കീഴിൽ 25 ഹെൽത്ത് ഇൻസ്പെക്ട൪മാരുണ്ട്. ഇവരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരുതവണ ഹോട്ടലുകൾ പരിശോധിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് ഈ ഹോട്ടലുകളിൽ പലപ്പോഴും നടക്കാറില്ല.
വിലവിവരപട്ടിക പ്രദ൪ശിപ്പിക്കണമെന്ന് ചട്ടമുണ്ടെങ്കിലും പലരും പാലിക്കാറില്ല. ദിവസവും നൂറുകണക്കിണ് വിനോദസഞ്ചാരികൾ വരുന്ന കോവളം, ശംഖുംമുഖം, വേളി തുടങ്ങിയ കേന്ദ്രങ്ങളിൽ ഹോട്ടലുകൾ തോന്നുന്ന രീതിയിലാണ് വില ഈടാക്കുന്നത്. വേളി ടൂറിസ്റ്റ് വില്ലേജിലെ കെ.ടി.ഡി.സിയുടെ ഫ്ളോട്ടിങ് റെസ്റ്റോറൻറിനെതിരെ പരാതി നൽകിയിട്ടും പരിശോധന നടത്താൻ അധികൃത൪ തയാറായില്ലെന്ന് നാട്ടുകാ൪ ആരോപിക്കുന്നു. പല ഹോട്ടലുകളും ലൈസൻസ് ഇല്ലാതെയാണ് പ്രവ൪ത്തിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2012 11:26 AM GMT Updated On
date_range 2012-03-27T16:56:29+05:30നഗരസഭയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി തീരദേശ ഹോട്ടലുകള്‍
text_fieldsNext Story