തിരുവനന്തപുരം: അടുത്ത സാമ്പത്തിക വ൪ഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് പ്രതിപക്ഷത്തിൻെറ വിയോജിപ്പോടെ ജില്ലാപഞ്ചായത്ത് പാസാക്കി. തിങ്കളാഴ്ച ജില്ലാപഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ച൪ച്ചയിലാണ് പ്രതിപക്ഷം രൂക്ഷമായ എതി൪പ്പ് ഉന്നയിച്ചത്. ഇത് ഭരണ- പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിന് കാര്യമായ തുക നീക്കിവെച്ചില്ലെന്നും കൃഷി അനുബന്ധ മേഖലക്ക് തുക അപര്യാപ്തമാണെന്നും പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. അതേസമയം ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനും കാ൪ഷിക മേഖലക്കും ആരോഗ്യ- ശുചിത്വ- പരിസ്ഥിതി മേഖലകൾക്കും മുന്തിയ പരിഗണന നൽകിയിട്ടുണ്ടെന്ന് ബജറ്റ് ഭരണകക്ഷി അംഗങ്ങൾ പ്രതികരിച്ചു.
ജില്ലയുടെ തെക്കൻമേഖലയിലെ ജനങ്ങൾക്ക് ഗുണകരമാകും വിധം നെയ്യാറ്റിൻകര താലൂക്കാശുപത്രി മാതൃകാ ചികിത്സാ കേന്ദ്രമാക്കുമെന്നത് പ്രധാന പ്രഖ്യാപനമാണെന്നും ഭരണപക്ഷാംഗങ്ങൾ വാദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രമണി പി. നായരുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് റൂഫസ് ഡാനിയൽ ബജറ്റ് വിശദാംശങ്ങൾ അവതരിപ്പിച്ചു.
പ്രതിപക്ഷത്തുനിന്ന് എൻ. രതീന്ദ്രൻ, വി. രാജേന്ദ്രൻ, കെ. രാജേന്ദ്രൻ, അഡ്വ. ഷൈലാബീഗം, എം.എസ്.രാജു, ഷൈൻ കുമാ൪, സതീശൻ നായ൪ തുടങ്ങിയവരും ഭരണപക്ഷത്തുനിന്ന് ആനാട് ജയൻ, അൻസജിതാ റസൽ, അഡ്വ. ബീന, എസ്. ഉഷാകുമാരി, മലയിൻകീഴ് വേണുഗോപാൽ, എം.ആ൪. ബൈജു തുടങ്ങിയവരും ച൪ച്ചയിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2012 11:24 AM GMT Updated On
date_range 2012-03-27T16:54:45+05:30ജില്ലാ പഞ്ചായത്ത് ബജറ്റ് പ്രതിപക്ഷ വിയോജിപ്പോടെ പാസാക്കി
text_fieldsNext Story