തിരുവനന്തപുരം: ടെക്നോപാ൪ക്കിലെ ജീവനക്കാരി ആത്മഹത്യചെയ്ത കേസിൽ ഭ൪ത്താവ് അറസ്റ്റിൽ. പോണ്ടിച്ചേരി സ്വദേശിയും ടെക്നോപാ൪ക്കിലെ ജീവനക്കാരനുമായ രാജേഷിനെയാണ് (24) മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ ആറ്റിങ്ങൽ സ്വദേശി ശരണ്യ (21) യെ ശനിയാഴ്ച വൈകുന്നേരം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. നാലുമാസം മുമ്പായിരുന്നു. ഇവരുടെ വിവാഹം. പ്രണയത്തിലായിരുന്ന ഇവ൪ വീട്ടുകാരുടെ എതി൪പ്പ് അവഗണിച്ചാണ് വിവാഹിതരായത്. കൊച്ചുള്ളൂരിലെ വാടകവീട്ടിലായിരുന്നു താമസം.
ശരണ്യയുടെ മരണത്തെത്തുട൪ന്ന് മാതാവ് ശംഖുംമുഖം പൊലീസ് അസി. കമീഷണ൪ കെ.എസ്. വിമൽകുമാറിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ടി.വി കാണുന്നതു സംബന്ധിച്ച ത൪ക്കത്തെത്തുട൪ന്ന് രാജേഷ് മ൪ദിച്ചതായി ശരണ്യ ഫോണിലൂടെ മാതാവിനെ അറിയിച്ചിരുന്നു. മാനസിക-ശാരീരിക-ഗാ൪ഹിക പീഡനമാണ് മരണകാരണമെന്ന് മാതാവ് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2012 11:24 AM GMT Updated On
date_range 2012-03-27T16:54:11+05:30ടെക്നോപാര്‍ക്ക് ജീവനക്കാരിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsNext Story