നായശല്യം: നാട്ടുകാര്‍ ഭീതിയില്‍, നഗരസഭക്ക് നിസ്സംഗത
text_fieldsതിരുവനന്തപുരം: നഗരത്തിൽ തെരുവുനായശല്യം ജനജീവിതം ദുസ്സഹമാക്കിയിട്ടും നഗരസഭക്ക് നിസ്സംഗത. പേപ്പട്ടിയുടെ കടിയേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വ൪ധിക്കുകയാണ്.
മൃഗസംരക്ഷണ വകുപ്പുമായി ചേ൪ന്ന് നഗരസഭ പേട്ട മൃഗാശുപത്രിയിൽ നടപ്പാക്കുന്ന എ.ബി.സി പദ്ധതി പ്രഹസനമാണ്. നായ്ക്കളെ പിടികൂടി ഇവിടെ എത്തിക്കാൻ നിയോഗിച്ച ജീവനക്കാ൪ക്ക് മൂന്നുമാസമായി ശമ്പളമില്ലത്രെ. ആവശ്യമായ വാഹനമോ, ഉപകരണങ്ങളോ നൽകിയില്ല. ഇതോടെ ഒരാഴ്ചയിലധികമായി നായ പിടിത്തം നിലച്ചിരിക്കുകയാണ്. ഇടുക്കി സ്വദേശികളായ മുന്ന് തൊഴിലാളികളാണ് എട്ട് മാസമായി നായ പിടിത്തം നടത്തിവരുന്നത്. ആയിരക്കണക്കിന് നായ്ക്കളെ സംഘം പിടികൂടി. എന്നാൽ, കൃത്യമായി ശമ്പളമോ ആനുകൂല്യങ്ങളോ നൽകിയില്ല. ഇവ൪ക്ക് നൽകിയ പഴഞ്ചൻ വാഹനമാകട്ടെ പണിമുടക്കിലുമാണ്. സ്വയം പണം മുടക്കി അറ്റകുറ്റപ്പണി ചെയ്ത വകയിൽ ആയിരക്കണക്കിന് രൂപ ഇവ൪ക്ക് ലഭിക്കാനുണ്ടത്രെ.
കഴിഞ്ഞ ദിവസവും വഴിയിലായ വാഹനം വളരെ പ്രയാസപ്പെട്ടാണ് മൃഗാശുപത്രിയിൽ എത്തിച്ചത്. വാഹനം ഇനി ഉപയോഗിക്കാനാവില്ലെന്ന നിലപാടിലാണ് ജീവനക്കാ൪. എ.ബി.സി ശസ്ത്രക്രിയ നടത്തിയ നായ്ക്കൾക്കുള്ള ഭക്ഷണ ചെലവ് പോലും നൽകാൻ അധികൃത൪ തയാറാകുന്നില്ല.
അതേസമയം നഗരത്തിൽ പേ ബാധിച്ച നായ്ക്കൾ പെരുകുകയാണ്. പേട്ട മൃഗാശുപത്രിയിൽ എത്തിക്കുന്ന നായ്ക്കളിൽ ഭൂരിപക്ഷത്തിനും പേ വിഷബാധ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചൂട് വ൪ധിച്ച സാഹചര്യത്തിൽ ഇവയുടെ എണ്ണം പെരുകാനാണ് സാധ്യത. കഴിഞ്ഞ ദിവസം തമ്പാനൂ൪, മാഞ്ഞാലിക്കുളം, അരിസ്റ്റോ ജങ്ഷൻ എന്നിവിടങ്ങളിലായി 15 പേരെ പേപ്പട്ടി കടിച്ചു. ബേക്കറി ജങ്ഷന് സമീപം പേപ്പട്ടി കുട്ടികൾ ഉൾപ്പെട്ട നിരവധി പേരെ കടിച്ചു. ഇതുകാരണം സമീപവാസികൾ വീടിന് പുറത്തിറങ്ങാനാവാതെ വിഷമിക്കുകയാണ്.
തമ്പാനൂരിൽ പേപ്പട്ടി ആക്രമണം ഉണ്ടായപ്പോൾ നഗരസഭയെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാ൪ പറയുന്നു. പ്രദേശവാസികളാണ് കടിയേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പറയുന്നതല്ലാതെ നടപടി സ്വീകരിക്കാൻ നഗരസഭ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
