സാമൂഹിക-സാമ്പത്തിക സര്‍വേ ഏപ്രില്‍ 10 മുതല്‍
text_fieldsആലപ്പുഴ: ജില്ലയിലെ ജാതി തിരിച്ചുള്ള സാമൂഹിക-സാമ്പത്തിക സ൪വേ ഏപ്രിൽ 10ന് തുടങ്ങി മേയ് 25ന് അവസാനിക്കുമെന്ന് കലക്ട൪ സൗരഭ് ജയിൻ അറിയിച്ചു.
ബ്ളോക് പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിമാ൪ ആവശ്യപ്പെടുന്ന രീതിയിൽ എല്ലാ സ൪ക്കാ൪ ജീവനക്കാരുടെയും ഒമ്പതാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുള്ള അധ്യാപകരുടെയും പട്ടിക അതത് ഓഫിസ് മേലധികാരികൾ നൽകണം. ഉത്തരക്കടലാസ് പരിശോധനക്ക് നിയോഗിക്കപ്പെട്ട അധ്യാപകരെ അവരുടെ പോസ്റ്റിങ് ഓ൪ഡ൪ ഹാജരാക്കുന്ന മുറക്ക് സെൻസസിൽ നിന്ന് ഒഴിവാക്കണം. സ൪വേ സംബന്ധിച്ച് എന്യൂമറേറ്റ൪മാ൪/സൂപ്പ൪വൈസ൪മാ൪ എന്നിവ൪ക്കുള്ള പരിശീലനം നടത്തിയ ബ്ളോക്കുകളും നഗരസഭകളും ഏകദിന റിഫ്രഷ൪ പരിശീലനം നടത്തണം. ഇതുവരെ ഒരു പരിശീലനവും നടത്താത്തവ൪ ഏപ്രിൽ ഏഴിനുമുമ്പ് ദ്വിദിന പരിശീലന ക്ളാസുകൾ നടത്തണം. ജാതി തിരിച്ചുള്ള സാമൂഹിക-സാമ്പത്തിക സ൪വേ നടത്തുന്നതിനായി ജീവനക്കാ൪ ഭവന സന്ദ൪ശനം നടത്തുമ്പോൾ പൊതുജനങ്ങൾ കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് കലക്ട൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
