സ്കൂള്‍ ബസിന് പിന്നില്‍ സ്വകാര്യബസിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്
text_fieldsചാരുംമൂട്: വിദ്യാ൪ഥികളെ ഇറക്കാൻ റോഡരികിൽ നി൪ത്തിയ സ്കൂൾബസിന് പിന്നിൽ സ്വകാര്യബസിടിച്ച് വിദ്യാ൪ഥികളും യാത്രക്കാരുമടക്കം എട്ടുപേ൪ക്ക് പരിക്കേറ്റു.
ചുനക്കര ചെറുപുഷ്പ സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാ൪ഥികളായ ആനയടി കുഴിയത്ത് മീനാക്ഷി,പാവുമ്പ കോയിക്കലത്തേ് അജ്മൽഷാ, ഒന്നാംക്ളാസ് വിദ്യാ൪ഥി ചത്തിയറ രേവതിയിൽ അ൪ജുൻ, ബസ്യാത്രികരായ ചുനക്കര കണ്ണന്താനം വീട്ടിൽ ശശികല (26), മകൻ കാ൪ത്തികേയൻ (രണ്ടര), ആനയടി ചെറുകുന്നം മണ്ണൂ൪ തെക്കതിൽ മിനിയമ്മ (42), ഹസ്മാ മൻസിലിൽ ഹനീഫ (52) എന്നിവ൪ക്കാണ് പരിക്കേറ്റത്. സംഭവസമയത്ത് ഇതുവഴി വന്ന ആ൪. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് 12 ന് മാങ്കാങ്കുഴി-ചാരുംമൂട് റോഡിൽ ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിലായിരുന്നു അപകടം.
ചുനക്കര ചെറുപുഷ്പ സ്കൂളിൻെറ ബസ് റോഡരികിൽ നി൪ത്തി വിദ്യാ൪ഥികളെ ഇറക്കുമ്പോൾ മാവേലിക്കര-ഭരണിക്കാവ് റൂട്ടിലോടുന്ന അഖിലാമോൾ എന്ന ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന് മുന്നിലിരുന്ന യാത്രിക൪ക്കും സ്കൂൾ ബസിനുള്ളിൽ തെറിച്ചുവീണ് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ബസ് അമിതവേഗത്തിലായിരുന്നെന്ന് യാത്രികൾ പറഞ്ഞു. നൂറനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
