Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right...

മാലിന്യപ്രശ്നപരിഹാരത്തിന് മുന്‍ഗണന നല്‍കി ആലുവ ബജറ്റ്

text_fields
bookmark_border
മാലിന്യപ്രശ്നപരിഹാരത്തിന് മുന്‍ഗണന നല്‍കി ആലുവ ബജറ്റ്
cancel

ആലുവ: മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾക്ക് പ്രാധാന്യം നൽകി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. നാലാംമൈലിലെ ഡമ്പിങ് ഗ്രൗണ്ടിൽ ഖരമാലിന്യ സംസ്കരണ പ്ളാൻറ് സ്ഥാപിക്കും. നഗരത്തെ പ്ളാസ്റ്റിക് മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്ളാസ്റ്റിക് ഷ്രെഡ്ഡിങ് മെഷീൻ യൂനിറ്റ് സ്ഥാപിക്കും.
മാലിന്യ നീക്കത്തിനുപയോഗിക്കുന്ന കാലപ്പഴക്കം ചെന്ന വാഹനങ്ങൾ വിറ്റ് കെ.യു.ആ൪.ഡി.എഫ്.സിയിൽ നിന്ന് വായ്പ ലഭ്യമാക്കി പുതിയ വാഹനങ്ങൾ വാങ്ങും.നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്പോൺസ൪ഷിപ്പിൽ ഇ ടോയ്ലെറ്റുകൾ സഥാപിക്കും. കാനകളുടെ ശുചീകരണത്തിന് മിനി ജെ.സി.ബി വാങ്ങും.പവ൪ഹൗസ് കവല മുതൽ ടൗൺലിമിറ്റ് റോഡ് (കനാൽ) വരെ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് കാനയും ഫുട്പാത്തും നി൪മിപ്പിക്കും.
പെരിയാ൪ സംരക്ഷണത്തിൻെറ ഭാഗമായി ജനറൽ മാ൪ക്കറ്റിലൂടെ പോകുന്ന അഴുക്ക് ചാലിൽ മലിനജല ശുചീകരണ പ്ളാൻറ് സ൪ക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിച്ചോ പൊതുജന പങ്കാളിത്തത്തോടെയോ നടപ്പാക്കും. വിദ്യാധിരാജ സ്കൂളിന് സമീപത്തുനിന്ന് പടിഞ്ഞാറോട്ട് റെയിൽവേ ലൈൻ വരെ കാന നി൪മിക്കും. നഗരസഭ ഓഫിസ് കോമ്പൗണ്ടിൽ ബോ൪വെൽ സ്ഥാപിക്കും. 50 വ൪ഷം മുമ്പ് സ്ഥാപിച്ച നഗരത്തിലെ പൈപ്പ്ലൈനുകൾ മാറ്റി സ്ഥാപിക്കാൻ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് നടപടികളെടുക്കും.
ജനറൽ മാ൪ക്കറ്റിൽ അത്യാധുനിക അറവുശാല നി൪മിക്കും. തോട്ടക്കാട്ടുകര മിനി മാ൪ക്കറ്റിൽ പോസ്റ്റോഫിസ് ഇരുന്ന കെട്ടിടം പുന൪ നി൪മിക്കും. മുനിസിപ്പൽ വ൪ക്കേഴ്സ് കോളനി നവീകരിക്കും. നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ ബസ്വേ നി൪മിക്കും. ജങ്ഷൻ ഇംപ്രൂവ്മെൻറ് പദ്ധതിപ്രകാരം പമ്പ്കവല, ആശുപത്രി കവല, പവ൪ ഹൗസ് കവല, ബാങ്ക്കവല, കാരോത്തുകുഴി കവല മുതൽ ഫയ൪ സ്റ്റേഷൻ വരെയുള്ള ഭാഗം എന്നിവയുടെ വികസനം പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനും നടപടികളെടുക്കും. പൊതുമരാമത്ത് വകുപ്പ് മുഖേന കടുങ്ങല്ലൂ൪ റോഡ് വീതി കൂട്ടി വികസിപ്പിക്കുകയും കാന നി൪മിക്കുകയും ചെയ്യും. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വടക്ക് ഭാഗത്ത് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് ഷോപ്പ് ബിൽഡിങ് സ്ഥാപിക്കും. റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ സ്വകാര്യ സ്ഥലം ഏറ്റെടുത്ത് ജങ്ഷൻ നവീകരിക്കും.ഇവിടത്തെ പഴയ കംഫ൪ട്ട് സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ടൂവില൪ പേ ആൻഡ് പാ൪ക്ക് ഏരിയയാക്കും. ആശാൻ കോളനി, ഇന്ത്യൻ പൗരൻ റോഡ്, എൽ.എഫ് ലൈൻ എന്നിവ വീതി കൂട്ടി വികസിപ്പിക്കും. ഉസ്മാനിയ കടവ് പുനരുദ്ധരിക്കും. 24ാം വാ൪ഡിലെ ഷാഡി ലൈൻ, ചെമ്പകശേരി അവന്യൂ റോഡിലെ മദ്റസ ലൈൻ, ബൈലൈൻ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കും. മുനിസിപ്പൽ പാ൪ക്ക്, ടൗൺഹാളുകൾ, പൊതുശ്മശാനം എന്നിവയുടെ നവീകരണത്തിനും പദ്ധതിയുണ്ടാക്കും. ആയു൪വേദ ആശുപത്രി മുതൽ മണപ്പുറം ഹരിത വനം വരെ പുതിയ റോഡ് ടാ൪ ചെയ്യും.
ആയു൪വേദ ആശുപത്രി വികസനം മൂന്നാം ഘട്ട നി൪മാണ പ്രവ൪ത്തനങ്ങൾ ബജറ്റ് വ൪ഷത്തിൽ ആരംഭിക്കും. ആലുവയിൽ സ൪ക്കാ൪ ഹോമിയോ ഡിസ്പെൻസറി അനുവദിച്ച് കിട്ടുന്നതിന് ആവശ്യമായ നടപടികളെടുക്കും. നഗരസഭ സ്റ്റേഡിയം സംരക്ഷണത്തിന് പ്രത്യേക പദ്ധതിയുണ്ടാക്കും. കായിക താരങ്ങൾക്ക് സ്പോ൪ട്സ് കിറ്റ് വിതരണം ചെയ്യും. തോട്ടക്കാട്ടുകര ഡി.ടി.പി.സി റസ്റ്റോറൻറ് കെട്ടിടത്തിന് അങ്കണവാടി കെട്ടിടം നി൪മിക്കും. നഗരസഭ ലൈബ്രറി വാ൪ഷികാഘോഷ പ്രവ൪ത്തനങ്ങളും ലൈബ്രറി മന്ദിരം നവീകരണവും നടത്തും. വിവിധ കോടതികൾ ഒരേ കോമ്പൗണ്ടിൽ വരത്തക്കവിധം സബ്ജയിൽ റോഡിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസുകളോട് ചേ൪ന്ന സ൪ക്കാ൪ സ്ഥലത്ത് വിപുലമായ കോടതി സമുച്ചയം സ്ഥാപിക്കാൻ നടപടികളെടുക്കും. മണപ്പുറത്ത് കൂടുതൽ സ്ഥിരം വൈദ്യുത പോസ്റ്റുകൾ സ്ഥാപിക്കും. ഗാന്ധിപ്രതിമ സംരക്ഷണവും ക്ളോക്ക് ടവ൪ പരിപാലനവും നടപ്പാക്കും.
75 വയസ്സിന് മുകളിൽ പ്രായമുള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വൃദ്ധ ജനങ്ങൾക്ക് സ്പോൺസ൪ഷിപ്പിലൂടെ പുതപ്പ് വിതരണം ചെയ്യും. നികുതിപിരിവ് ഓൺലൈൻ വഴിയാക്കും. 2011-2012 വ൪ഷത്തേക്ക് 2,068,9,390 രൂപ മുന്നിരിപ്പ് ഉൾപ്പെടെ 16,45,07,227 രൂപ വരവും 13,77,93,742 രൂപ ചെലവും 2,67,13,485 രൂപ നീക്കിയിരിപ്പുമുള്ള പുതുക്കിയ ബജറ്റും 2012-2013 വ൪ഷത്തേക്ക് 2,67,13,485 രൂപ മുന്നിരിപ്പ് ഉൾപ്പെടെ 21,23,18,385 രൂപ വരവും 18,98,62,400 രൂപ ചെലവും 2,24,55,985 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റ് എസ്റ്റിമേറ്റുമാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ കൂടിയായ നഗരസഭ വൈസ് ചെയ൪പേഴ്സൺ ലിസി എബ്രഹാം അവതരിപ്പിച്ചത്.
ബജറ്റ് അവതരണ കൗൺസിൽ യോഗത്തിൽ ചെയ൪മാൻ എം.ടി. ജേക്കബ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ പ്രദേശത്തെ തെരുവുവിളക്കുകൾ ഊ൪ജക്ഷമത കൂടിയ ഇൻഡക്ഷൻ ലാമ്പുകളാക്കി മാറ്റി സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും അടുത്ത 20 വ൪ഷത്തേക്ക് ബി.ഒ.ടി വ്യവസ്ഥയിൽ നടപ്പാക്കാനുള്ള പദ്ധതിക്ക് സ൪ക്കാറിൻെറ അനുമതി ലഭിച്ചതായി വൈസ് ചെയ൪പേഴ്സൺ അറിയിച്ചു. തെരുവുവിളക്കുകളുടെ വൈദ്യുതി ചാ൪ജിനത്തിലും മെയിൻറനൻസ് ചെലവിനത്തിലും നഗരസഭക്ക് ഗണ്യമായ ലാഭം കൈവരിക്കാൻ പദ്ധതിയിലൂടെ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story