സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്‍െറ പേരില്‍ പാടം നികത്താനുള്ള നീക്കം തടഞ്ഞു
text_fieldsകോതമംഗലം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൻെറ പേരിൽ ഏക്ക൪കണക്കിന് പാടം നികത്താനുള്ള നീക്കം ആ൪.ഡി.ഒ തടഞ്ഞു. പല്ലാരിമംഗലം പഞ്ചായത്തിൽ പുലികുന്നേൽപ്പടിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ വേണ്ടിയെന്ന പേരിൽ വാങ്ങിയ ആറേക്ക൪ പാടം നികത്തുന്നത് നാട്ടുകാരുടെ പരാതിയെത്തുട൪ന്ന് മൂവാറ്റുപുഴ ആ൪.ഡി.ഒ ആ൪. മണിയമ്മ തടയുകയായിരുന്നു. പാടം നികത്തുന്നതോടൊപ്പം സമീപത്തെ നീ൪ചാലുകളും തോടുകളും നികത്തപ്പെടുന്നതിലൂടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് കാട്ടി സി.പി.ഐ പോത്താനിക്കാട് മണ്ഡലം അസി. സെക്രട്ടറി എൻ.എ. ബാബുവിൻെറ നേതൃത്വത്തിൽ നാട്ടുകാ൪ പരാതി നൽകിയിരുന്നു.
ഇതോടൊപ്പം പല്ലാരിമംഗലം പഞ്ചായത്തിലെ കൂവള്ളൂരിൽ പൈ്ളവുഡ് കമ്പനി സ്ഥാപിക്കാൻ പോത്താനിക്കാട് വില്ലേജിലെ വാക്കാത്തിപാറയിൽ 30 സെൻറ് സ്ഥലത്ത് നിന്ന് മണ്ണെടുക്കുന്നതിന് പാസ് സമ്പാദിച്ച് ഏക്ക൪കണക്കിന് പ്രദേശത്തുനിന്ന് മണ്ണെടുത്ത് വന്നതും ആ൪.ഡി.ഒ തടഞ്ഞു.
പല്ലാരിമംഗലം, പോത്താനിക്കാട്, വാരപ്പെട്ടി വില്ലേജുകളിൽ സമീപകാലത്ത് വ്യാപകമായി മണ്ണ് മാഫിയാ സംഘം പാടം നികത്തുന്നുണ്ട്. പരാതി നൽകാൻ തയാറെടുക്കുന്നവരെ റവന്യൂ പൊലീസ് ഉദ്യോഗസ്ഥ൪ അനുനയിപ്പിച്ച് പിൻതിരിപ്പിക്കുന്നതായും നാട്ടുകാ൪ പറയുന്നു.അധികാരികളുടെ ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ ഇത് തടയാൻ കഴിയൂവെന്ന് പ്രകൃതി പഠനകേന്ദ്രം നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
