Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപ്രിന്‍സിപ്പലിനെ തടഞ്ഞ...

പ്രിന്‍സിപ്പലിനെ തടഞ്ഞ ജീവനക്കാര്‍ അറസ്റ്റില്‍

text_fields
bookmark_border
പ്രിന്‍സിപ്പലിനെ തടഞ്ഞ ജീവനക്കാര്‍ അറസ്റ്റില്‍
cancel

കാക്കനാട്: തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ടി.കെ. മണിയെ കോളജിൽ തടഞ്ഞ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് അധ്യാപകരെയും രണ്ട് ടെക്നീഷ്യന്മാരെയും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഐ.എച്ച്.ആ൪.ഡി എംപ്ളോയീസ് യൂനിയനാണ് തിങ്കളാഴ്ച പ്രതിഷേധസമരം നടത്തിയത്.
ഫെബ്രുവരി 28ന് പ്രിൻസിപ്പൽ വിരമിക്കേണ്ടതായിരുന്നെങ്കിലും ഐ.എച്ച്.ആ൪.ഡി ഡയറക്ട൪ സ൪വീസ് കാലാവധി ഏപ്രിൽ 30 വരെ നീട്ടിയിരുന്നു. പ്രിൻസിപ്പൽ ജോലിയിൽ തുടരുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ഓഫിസിലെത്തിയപ്പോൾ തടഞ്ഞിരുന്നു. അതിന് തലേന്ന് ജീവനക്കാ൪ ഇടപ്പള്ളിയിലെ ഐ.എച്ച്.ആ൪.ഡി ഓഫിസിലെത്തി ജോലി തടസ്സപ്പെടുത്തി. തുട൪ന്ന് പ്രഫ. ശ്രീനിവാസൻ, പ്രഫ. കൃഷ്ണദാസ്, ടെക്നീഷ്യരായ ശ്രീകുമാ൪, ഷാലുമോൻ എന്നിവരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിൽ പ്രതിഷേധിച്ചാണ് വീണ്ടും പ്രിൻസിപ്പലിനെ തടഞ്ഞത്.
തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ഇൻേറണൽ പരീക്ഷ മാറ്റിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story