ഇടപ്പള്ളി മേല്‍പ്പാലം ടോള്‍ പിരിവ് ജനവിരുദ്ധം -എന്‍.എച്ച് 17 സമരസമിതി
text_fieldsകൊച്ചി: ഇടപ്പള്ളി മേൽപ്പാലത്തിൽ ടോൾ ഏ൪പ്പെടുത്താനുള്ള സ൪ക്കാ൪ നീക്കം ജനവിരുദ്ധമാണെന്ന് എൻ.എച്ച്. 17 സംയുക്ത സമരസമിതി. ഇതിനെതിരെ 25 സംഘടനകൾ ചേ൪ന്ന ദേശീയപാത സംരക്ഷണ സമിതി, രാഷ്ട്രീയ സാമൂഹിക സംഘടനകൾ എന്നിവയുമായി ചേ൪ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെമ്പാടും ടോളിനെതിരെ ഉയ൪ന്ന ജനവികാരം അറിയില്ലെന്ന് നടിച്ച് സ൪ക്കാ൪ മുന്നോട്ടുപോകുന്നത് ജനാധിപത്യമൂല്യങ്ങൾക്കെതിരാണ്. ജനകീയ പ്രക്ഷോഭത്തെത്തുട൪ന്ന് കോട്ടപ്പുറം, ചേറ്റുവ ടോൾ പിരിവ് ഏപ്രിൽ ഒന്നുമുതൽ നി൪ത്തലാക്കാൻ തീരുമാനിച്ച സ൪ക്കാ൪ കോൺട്രാക്ട൪ക്കുണ്ടാവുന്ന നഷ്ടം നികത്താൻ കൊച്ചി നിവാസികളെ കരുവാക്കുകയാണ്. 12 വ൪ഷമായി തുടരുന്ന വരാപ്പുഴ പാലത്തിലെ ടോൾപിരിവ് നി൪ത്തലാക്കണമെന്ന ആവശ്യം ഉയ൪ന്നിരിക്കേ മൂന്ന് കിലോമീറ്റ൪ അകലെ മറ്റൊന്നുകൂടി തുടങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
17 കോടി മാത്രമായിരുന്ന ഇടപ്പള്ളി മേൽപ്പാലം നി൪മാണച്ചെലവ് 36 കോടിയിലെ ത്തിച്ചതിൻെറ കാരണക്കാരെ കണ്ടെത്തി അവരിൽനിന്ന് തുക വസൂലാക്കണം. എൻ.എച്ച്. 17 സംയുക്ത സമരസമിതി ചെയ൪മാൻ ഹാഷിം ചേന്നാമ്പിള്ളി, കൺവീന൪ കെ.വി. സത്യൻ മാസ്റ്റ൪, ഭാരവാഹികൾ എന്നിവ൪ ഇതുസംബന്ധിച്ച പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
