പിതാവിന്‍െറ മര്‍ദനത്തില്‍ പരിക്കേറ്റ് ഏഴുവയസ്സുകാരി ആശുപത്രിയില്‍
text_fieldsഅണ്ടത്തോട്: പിതാവിൻെറ മ൪ദനത്തിൽ പരിക്കേറ്റ് ഏഴുവയസ്സുകാരി ആശുപത്രിയിൽ. അകലാട് കാട്ടിലെപള്ളി ബീച്ച് ഞാങ്കോട്ട് ലത്തീഫിൻെറ (30) മ൪ദനത്തിൽ പരിക്കേറ്റ് മകൾ ഫ൪സാനയെയാണ് ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലത്തീഫിൻെറ രണ്ട് മക്കളിൽ മൂത്തവളാണ് ഫ൪സാന. മകളെ കാണുമ്പോഴൊക്കെ അസഭ്യം പറയലും മ൪ദിക്കലും ലത്തീഫിൻെറ പതിവാണത്രേ. തടയാൻ ചെല്ലുമ്പോൾ തന്നെയും മ൪ദിക്കാറുണ്ടെന്ന് ഭാര്യ ഖദീജ പറഞ്ഞു.
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നയാളാണ് ലത്തീഫ് എന്നു പറയുന്നു. ഞായറാഴ്ച ഖദീജ തൊഴിലുറപ്പ് പദ്ധതിക്കുപോയ സമയം വീട്ടിലെത്തിയ ലത്തീഫ് ഫ൪സാനയുടെ കൈകൾ തുണികൊണ്ട് കൂട്ടിക്കെട്ടി മ൪ദിക്കുകയായിരുന്നു. മ൪ദനത്തിൻെറ പാടുകൾ പുറത്തും മുഖത്തുമുണ്ട്. ഖദീജയെ കൂടാതെ ലത്തീഫ് പൊന്നാനി, വയനാട് എന്നിവിടങ്ങളിൽനിന്ന് രണ്ട് വിവാഹം ചെയ്തതായും ഖദീജ പറഞ്ഞു.
പാലയൂ൪ എ.യു.പി സ്കൂൾ രണ്ടാം ക്ളാസ് വിദ്യാ൪ഥിനിയാണ് ഫ൪സാന. ആശിറയാണ് (6) സഹോദരി. വടക്കേക്കാട് പൊലീസ് ലത്തീഫിനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
