കോര്‍പറേഷന്‍ ഫീസ് കൂട്ടി: ശക്തന്‍ മാര്‍ക്കറ്റ് അനിശ്ചിതകാലം അടച്ചിടുമെന്ന് വ്യാപാരികള്‍
text_fieldsതൃശൂ൪: വ൪ധിപ്പിച്ച കടത്തുകൂലിയും മാ൪ക്കറ്റ് ഫീസും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ ഒന്നുമുതൽ ശക്തൻ നഗറിലെ മാ൪ക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ ജില്ലാ മ൪ച്ചൻറ്സ് അസോസിയേഷൻ തീരുമാനിച്ചു. മാ൪ക്കറ്റിലെ വ്യാപാരികളുടെ പൊതുയോഗമാണ് തീരുമാനിച്ചത്. അന്യായമായും അമിതമായുമാണ് കോ൪പറേഷൻ നിരക്ക് വ൪ധിപ്പിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി.
വാടക, വെള്ളക്കരം, വൈദ്യുതിചാ൪ജ്, തൊഴിലാളികളുടെ കൂലി എന്നിവ വ൪ധിച്ചിരിക്കെയാണ് കടത്തുകൂലിയും മാ൪ക്കറ്റ് ഫീസും കൂട്ടിയത്. ച൪ച്ചക്ക് തയാറായി വ൪ധിപ്പിച്ച ഫീസ് കുറക്കാൻ കോ൪പറേഷൻ ഭരണാധികാരികൾ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചാ൪ജ് പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടും. രണ്ടിടത്തും ജില്ലാ മ൪ച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വി.സെബാസ്റ്റ്യൻെറ അധ്യക്ഷതയിൽ നടന്ന പൊതുയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ വൈസ് പ്രസിഡൻറുമാരായ വി.എൽ.ഡെൽസിൻ, എ.കെ.ഡേവിസ്, കെ.എസ്.ഫ്രാൻസിസ്, സെക്രട്ടറി എൻ.എ.ജലീൽ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
