Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപുതിയ പദ്ധതികളില്ല; ...

പുതിയ പദ്ധതികളില്ല; സര്‍ട്ടിഫിക്കറ്റ് ഫീസ് ഉയരും

text_fields
bookmark_border
പുതിയ പദ്ധതികളില്ല;   സര്‍ട്ടിഫിക്കറ്റ് ഫീസ് ഉയരും
cancel

പാലക്കാട്: പുതിയ പദ്ധതികളോ വാഗ്ദാനങ്ങളോ ഇല്ലാതെ നഗരസഭയുടെ ബജറ്റ്. നഗരസഭാ പരിധിയിലെ കേബിൾ ടി.വി. ഓപറേറ്റ൪മാ൪ക്കു വീടൊന്നിന് 20 രൂപ നിരക്കിൽ ലൈസൻസ് ഫീസ് ചുമത്താനും ജനന-മരണ സ൪ട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള അവശ്യ രേഖകളുടെ അപേക്ഷാഫോമുകൾക്ക് വിലയുയ൪ത്താനും ബജറ്റിൽ നി൪ദേശമുണ്ട്.
4.2 കോടി രൂപയുടെ മിച്ചബജറ്റാണ് നഗരസഭാ വൈസ് ചെയ൪മാൻ എം. സഹീദ അവതരിപ്പിച്ചത്. 57,38,01,044 രൂപ വരവും 53,18,56,000 രൂപ ചെലവുമാണ് ബജറ്റിൽ കാണിച്ചത്. മാലിന്യ സംസ്കരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കാണ് പ്രാധാന്യം. എല്ലാ വാ൪ഡിലും ഗാ൪ഹിക കുടിവെള്ള കണക്ഷൻ നൽകാനും പൈപ്പ് ലൈൻ സ്ഥാപിക്കാനും പ്ളാൻഫണ്ടിൽ കോടി രൂപ നീക്കിവെച്ചു.
വിവാഹ സ൪ട്ടിഫിക്കറ്റ് ഫീസ് 120 രൂപയിൽനിന്ന് 150 രൂപയായി വ൪ധിപ്പിച്ചു. റസിഡൻഷ്യൽ സ൪ട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോമിൻെറ വില 11ൽനിന്ന് 15 രൂപയാകും. ഓണ൪ഷിപ്പ് സ൪ട്ടിഫിക്കറ്റ് അപേക്ഷാഫോറത്തിൻെറ വില 16ൽനിന്ന് 20 രൂപയാകും. ജനന-മരണ സ൪ട്ടിഫിക്കറ്റ് അപേക്ഷാഫോറത്തിൻെറ വില 2.50 രൂപയിൽനിന്നു അഞ്ച് ആയി ഉയ൪ത്തി.
ട്രഞ്ചിങ് ഗ്രൗണ്ടിൻെറ വിപുലീകരണത്തിനും നവീകരണത്തിനും ആവശ്യമായ തുക ബജറ്റിൽ നീക്കി വെച്ചിട്ടുണ്ടെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇത് എത്രയെന്ന് വ്യക്തമല്ല. ഓരോ വാ൪ഡിലും അഞ്ചു സോഡിയം വേപ്പ൪ ലാമ്പുകളും പത്ത് ട്യൂബ് സെറ്റുകളും സ്ഥാപിക്കും. നഗരത്തിലെ പ്രധാന അഞ്ചു കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലാമ്പുകൾ സ്ഥാപിക്കും. സോഡിയം വേപ്പ൪ ലാമ്പിനായി 35 ലക്ഷവും ഹൈമാസ്റ്റ് ലാമ്പിനായി 15 ലക്ഷവും നീക്കി വെച്ചു.
അഴുക്കുചാൽ നവീകരണം, നി൪മാണം എന്നിവക്ക് നീക്കി വെച്ചത് 20 ലക്ഷം രൂപയാണ്. ഇക്കൂട്ടത്തിൽ മാസ്റ്റ൪ ഡ്രെയിനേജ് നി൪മാണത്തിനുള്ള തുകയുമുണ്ട്. നഗരത്തിലെ കക്കൂസ് മാലിന്യം സംസ്കരിക്കാൻ സംവിധാനമൊരുക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. ഇതു സംസ്കരിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുകയും പ്ളാൻറ് സ്ഥാപിക്കുകയും ചെയ്തു. മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹനങ്ങൾ വാങ്ങാനും ഉദ്ദേശിക്കുന്നുണ്ട്. എല്ലാത്തിനും കൂടി നീക്കി വെച്ചത് പത്ത് ലക്ഷം രൂപയാണ്.
കൽവാക്കുളം 20 മീറ്റ൪ റോഡ് നി൪മാണത്തിന് 25 ലക്ഷം രൂപ നീക്കി വെച്ചു. മംഗളം കോംപ്ളക്സ്-ബി.ഒ.സി റോഡ് നി൪മാണത്തിന് ആവശ്യമായ തുക വകയിരുത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും തുക നീക്കി വെച്ചിട്ടില്ല.
ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം, കനറാ ബാങ്ക് കോംപ്ളക്സ്, ഒലവക്കോട് ഷോപ്പിങ് കോംപ്ളക്സ് എന്നിവ ബി.ഒ.ടി വ്യവസ്ഥയിൽ നി൪മിക്കാൻ നടപടി സ്വീകരിക്കും. നഗരത്തിലെ പ്രധാന റോഡുകൾ പ്ളാൻഫണ്ടിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണി ചെയ്യും. വൈദ്യുതി ലൈൻ എക്സ്റ്റൻഷന് തുക വകയിരുത്തി. അഞ്ചു ലക്ഷം രൂപയാണ് ഈ വ൪ഷത്തെ വാ൪ഡ് ഫണ്ട്. ഭേദഗതികളോടെയാണ് ബജറ്റ് പാസാക്കിയത്.
കഴിഞ്ഞ വ൪ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കാത്തവ൪ പഴയ പ്രഖ്യാപനങ്ങൾ തന്നെ വീണ്ടും ആവ൪ത്തിക്കുകയാണെന്ന വിമ൪ശം യോഗത്തിലുയ൪ന്നു. വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയ൪മാൻ സി. കൃഷ്ണകുമാ൪, ബി.ജെ.പി പാ൪ലമെൻററി പാ൪ട്ടി ലീഡ൪ എൻ. ശിവരാജൻ, പി. സ്മിതേഷ്, സി.പി.എമ്മിലെ വി. രാധാകൃഷ്ണൻ എന്നിവരാണ് ഭരണപക്ഷത്തെ വിമ൪ശിച്ച് സംസാരിച്ചത്.
കൗൺസിലറായി കാൽനൂറ്റാണ്ടു പൂ൪ത്തിയാക്കിയ എൻ. ശിവരാജനെ യോഗത്തിൽ അനുമോദിച്ചു. എന്നാൽ, ഈ ചടങ്ങിനെപ്പറ്റി മുൻകൂട്ടി അറിയിക്കാതെ ചെയ൪മാൻ തന്നിഷ്ടപ്രകാരം തീരുമാനങ്ങൾ നടത്തുകയാണെന്ന് ഭരണകക്ഷിയിലെ കെ. ഭവദാസ് ആരോപണമുന്നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story