സാമ്പത്തിക മാന്ദ്യം: വയനാട് തളരുന്നു
text_fieldsകൽപറ്റ: സാമ്പത്തിക മാന്ദ്യത്തിൽ വയനാട് തളരുന്നു. വ്യാപാര-കാ൪ഷിക മേഖലയിൽ മാന്ദ്യം വ൪ധിച്ചുവരുകയാണ്.
ഇഞ്ചിയുടെ വിലയിടിവ്, കുരുമുളകിന് ഉയ൪ന്ന വിലയുണ്ടെങ്കിലും കൃഷിനാശംമൂലം ഉൽപാദനത്തിലെ ഗണ്യമായ കുറവ്, കാപ്പി ഉൽപാദനത്തിലെ തക൪ച്ച, നി൪മാണ മേഖലയിൽ യന്ത്രവത്കരണം വ്യാപിപ്പിക്കുന്നതിനാൽ സമ്പത്തിൻെറ കേന്ദ്രീകരണം, സ൪ക്കാ൪ പ്രവൃത്തികളിലും ത്രിതല പഞ്ചായത്ത്-നഗരസഭാ പ്രവൃത്തികളിലുമുള്ള അഴിമതി എന്നിവയെല്ലാം സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുന്നതായി വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നു.
വയനാടിൻെറ സമ്പദ്വ്യവസ്ഥയിൽ കോടികൾ എത്തിച്ചിരുന്ന ഇഞ്ചികൃഷി വൻ തക൪ച്ചയിലായത് നൂറുകണക്കിന് ക൪ഷക൪ക്കും ആദിവാസികൾ ഉൾപ്പെടെ അനേകം തൊഴിലാളികൾക്കും തിരിച്ചടിയായി.
അന്യസംസ്ഥാനങ്ങളിൽനിന്ന് ഇഞ്ചിയുടെ പണം വരവ് നിലച്ചതോടെ ഭൂമി വിലയിൽ മാന്ദ്യം പ്രകടമാണ്. റിയൽ എസ്റ്റേറ്റ് ഏജൻറുമാ൪ ഉൾപ്പെടെ നിരവധിപേ൪ ഇടപാടുകൾ ഇല്ലാതെ വലഞ്ഞുതുടങ്ങി.
ഇഞ്ചിയുടെയും കുരുമുളകിൻെറയും പണക്കൊഴുപ്പ് വയനാടിൻെറ വള൪ച്ചയിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഇത്തവണ ഇഞ്ചി പറിച്ചുവിറ്റാൽ പണിക്കൂലിപോലും കിട്ടാത്ത സാഹചര്യമാണുള്ളത്.
കാ൪ഷിക മേഖലയിലെ മാന്ദ്യം വ്യാപാര മേഖലയിലും കാണാം. ടൗണുകളിൽ കച്ചവടം കുറഞ്ഞുവരുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. കാ൪ഷിക വിളവെടുപ്പു കാലത്തെ വ്യാപാരം ഇത്തവണ ഉണ്ടായില്ല. ഇനി ഏപ്രിൽ, മേയ് മാസങ്ങളിലാണ് പ്രതീക്ഷ. സാമ്പത്തിക നിലയിൽ മാറ്റമുണ്ടായില്ലെങ്കിൽ പല കച്ചവട സ്ഥാപനങ്ങളും തളരും.
തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനത്തിൽ വലിയൊരു പങ്ക് മദ്യശാലകളിലെത്തുന്നത് അവരുടെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാക്കുന്നു. ആദിവാസികൾ, അന്യസംസ്ഥാന തൊഴിലാളികൾ, നി൪മാണ മേഖലയിലെ തൊഴിലാളികൾ എന്നിവരിൽ ഭൂരിഭാഗവും മദ്യത്തിന് നല്ലൊരു തുക ചെലവഴിക്കുന്നു. ഗ്രാമീണ മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയിൽനിന്നുള്ള വേതനംകൊണ്ടാണ് സ്ത്രീകളടക്കം നിരവധിപേ൪ പിടിച്ചുനിൽക്കുന്നത്. തൊഴിലുറപ്പ് ജോലികളിൽ വിമ൪ശം ഉയരുന്നുണ്ടെങ്കിലും ഗ്രാമീണമേഖലക്ക് തൊഴിലുറപ്പ് കൂലി നൽകുന്ന പ്രതീക്ഷ വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
