ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോര്‍
text_fieldsവെല്ലിങ്ടൻ: ആൽവിരോ പീറ്റേഴ്സൻെറയും (156), ജീൻ പോൾ ഡുമിനിയുടെയും (103) സെഞ്ച്വറി മികവിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് ഒന്നാം ഇന്നിങ്സിൽ 474 റൺസെന്ന കൂറ്റൻ ടോട്ടൽ. മറുപടി ബാറ്റിങ്ങാരംഭിച്ച ന്യൂസിലൻഡ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടമാവാതെ 65 റൺസെടുത്തിട്ടുണ്ട്. ഡാനിയൽ ഫ്ളിൻ (35), മാ൪ടിൻ ഗുപ്റ്റിൽ (28) എന്നിവരാണ് ക്രീസിൽ.
മഴയും വെളിച്ചക്കുറവും മാറിനിന്ന തെളിഞ്ഞ കാലാവസ്ഥയിലായിരുന്നു മൂന്നാംദിനം സന്ദ൪ശക൪ കളി തുടങ്ങിയത്. തലേദിനത്തിലെ സ്കോറായ 246/2ന് എന്ന നിലയിൽ കളി പുനരാരംഭിക്കുമ്പോഴേക്കും പീറ്റേഴ്സനും ഡുമിനിയും സെഞ്ച്വറി തികച്ചു. പിന്നാലെ ക്രീസിലെത്തിയ എ.ബി ഡിവില്ലിയേഴ്സും (36) മാ൪ക് ബൗച്ചറും (46) വെ൪നോൻ ഫിലാൻഡറും (29) നടത്തിയ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. ഒമ്പതു വിക്കറ്റ് നഷ്ടമായിരിക്കെ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് ഇന്നിങ്സ് ഡിക്ളയ൪ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മാ൪ക് ഗില്ലസ്പിയാണ് ദക്ഷിണാഫ്രിക്കൻ മധ്യനിരയെ തക൪ത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
