സാമ്പത്തിക നയത്തില്‍ ഇന്ത്യന്‍ ഇടതു ബദല്‍ സ്വീകാര്യം -എസ്.ആര്‍.പി
text_fieldsകോഴിക്കോട്: സാമ്പത്തിക നയത്തിൽ ചൈനീസ്-ലാറ്റിനമേരിക്കൻ മാതൃകയല്ല ഇന്ത്യൻ പശ്ചാത്തലത്തിലുള്ള ഇടതുപക്ഷ ബദലാണ് സ്വീകാര്യമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. കോഴിക്കോട്ട് നടക്കുന്ന 20ാം പാ൪ട്ടി കോൺഗ്രസിൽ ഇത്തരം സാമ്പത്തിക നയം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പാ൪ട്ടി കോൺഗ്രസിൻെറ ഭാഗമായി ടൗൺഹാളിൽ ‘നവലിബറലിസം പിന്നിട്ട 20 വ൪ഷങ്ങൾ’ എന്ന സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റഷ്യ, ചൈന, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സാഹചര്യമല്ല ഇന്ത്യയിൽ നിലനിൽക്കുന്നത്. അവിടെ നടപ്പാക്കിയ നയം അപ്പാടെ നമ്മുടെ രാജ്യത്ത് പറിച്ചുനടാനാവില്ല. എന്നാൽ, ഇവയിൽനിന്ന് പാഠമുൾക്കൊണ്ട് നവ ഉദാരീകരണത്തിൻെറ ഇന്ത്യൻ പശ്ചാത്തലം അടിസ്ഥാനമാക്കി നയം പാ൪ട്ടി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ കോ൪പറേറ്റുകൾക്ക് തീറെഴുതിക്കൊടുത്തിരിക്കയാണ് ഇന്ത്യൻ സാമ്പത്തിക രംഗം. ജി.ഡി.പിയുടെ വള൪ച്ച ചൂണ്ടിക്കാട്ടിയാണ് രാജ്യത്തിൻെറ പുരോഗതി അധികാരികൾ പറയുന്നത്. ഇത് തെറ്റായ പ്രചാരണമാണ്.
കോ൪പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസ൪ക്കാ൪ ചെയ്യുന്നത്. എല്ലാ രംഗവും കോ൪പറേറ്റുകൾക്കായി വിട്ടുകൊടുത്തു. 90കളിൽതന്നെ ഇതെല്ലാം സി.പി.എം തുറന്നുകാട്ടിയിരുന്നു. കോ൪പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ച് പാ൪ട്ടി നിലപാടിനെ തക൪ക്കാനാണ് ഭരണകൂടം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസം കാലഹരണപ്പെട്ടുവെന്ന മാ൪പ്പാപ്പയുടെ പരാമ൪ശം അദ്ദേഹത്തിൻെറ അഭിപ്രായം മാത്രമാണെന്നും അതിനുള്ള സ്വാതന്ത്ര്യം അവ൪ക്കുണ്ടെന്നും എസ്.ആ൪.പി മാധ്യമ പ്രവ൪ത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചു. വിശ്വാസികളെ പാ൪ട്ടിയിൽനിന്നകറ്റാൻ ഇത്തരം പരാമ൪ശംകൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.കെ. ഭദ്രകുമാ൪, സാമ്പത്തിക വിദഗ്ധൻ വെങ്കടേഷ് ആത്രേയ, എളമരം കരീം എം.എൽ.എ എന്നിവ൪ സംസാരിച്ചു. ജില്ലയിലെ രക്തസാക്ഷികളെക്കുറിച്ച് കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രം തയാറാക്കിയ ‘വിപ്ളവ പാതയിലെ രക്തനക്ഷത്രങ്ങൾ’ പുസ്തകം എം. കേളപ്പന് നൽകി എസ്. രാമചന്ദ്രൻ പിള്ള പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ സംസാരിച്ചു. കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
