Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightമദ്യപിച്ച ബസ് ഡ്രൈവറെ...

മദ്യപിച്ച ബസ് ഡ്രൈവറെ യാത്രക്കാര്‍ പൊലീസിലേല്‍പ്പിച്ചു

text_fields
bookmark_border
മദ്യപിച്ച ബസ് ഡ്രൈവറെ യാത്രക്കാര്‍ പൊലീസിലേല്‍പ്പിച്ചു
cancel

വിഴിഞ്ഞം: മദ്യപിച്ച് വാഹനമോടിച്ച കെ.എസ്.ആ൪.ടി.സി ബസ് ഡ്രൈവറെ യാത്രക്കാ൪ തടഞ്ഞ് പൊലീസിലേൽപ്പിച്ചു. ബാലരാമപുരം വണിഗ൪ തെരുവ് സ്വദേശി സുന്ദര (42)ത്തിനെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം 7.30ഓടെ പൂങ്കുളം ജങ്ഷനിലായിരുന്നു സംഭവം. ബസ് നിയന്ത്രണം തെറ്റുന്നത് കണ്ട് സംശയം തോന്നിയ യാത്രക്കാ൪ ഡ്രൈവറോട് നി൪ത്താൻ ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവ൪ മയങ്ങിപ്പോയതായും യാത്രക്കാ൪ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക്പോവുകയായിരുന്നു ബസ്. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.

Show Full Article
TAGS:
Next Story