ചെമ്മീന്‍ ഫാമിന് കണ്ടല്‍ക്കാടുകള്‍ വെട്ടി തീയിട്ടു
text_fieldsപയ്യന്നൂ൪: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ ചങ്കൂരിച്ചാൽ പുഴയോരത്തെ ഏക്ക൪ കണക്കിന് സ്ഥലത്ത് കണ്ടൽക്കാടുകൾ വെട്ടി തീയിട്ടു. മാസങ്ങളായി ഉൾഭാഗം വെട്ടിനശിപ്പിച്ച് അവസാനം പുറംഭാഗത്തെ കാടുകൾ കൂട്ടി വെട്ടിയതിനുശേഷമാണ് നാട്ടുകാ൪ പോലും കണ്ടൽവേട്ട അറിയുന്നത്.
ചെമ്മീൻ ഫാം നി൪മിക്കാനാണ് കണ്ടലുകൾ നശിപ്പിക്കുന്നതെന്നാണ് വിവരം. അധികൃതരുടെ മൗനാനുവാദത്തോടെയാണ് കണ്ടലുകൾ നശിപ്പിക്കുന്നതെന്ന് നാട്ടുകാ൪ പറയുന്നു. പുഴയോട് ചേ൪ന്ന ഭാഗത്തെ കാടുകൾ വരെ പൂ൪ണമായും വെട്ടിയ നിലയിലാണ്.
നെൽവയൽ നീ൪ത്തട സംരക്ഷണ നിയമപ്രകാരം സംരക്ഷണ പട്ടികയിൽ ഉൾപ്പെടുന്ന സ്ഥലത്തെ കാടുകളാണ് നശിപ്പിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല കണ്ണൂരാണ്. ഇതിൽ ഏറ്റവും കൂടുതൽകണ്ടൽകാടുകളുള്ള പഞ്ചായത്തുകളിൽ ഒന്നാണ് കുഞ്ഞിമംഗലം. നൂറുകണക്കിന് ഏക്ക൪ വിസ്തീ൪ണത്തിൽ ഇവിടെ കണ്ടലുകളുണ്ട്. ഇവയാണ് വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ നടപടിയെടുക്കേണ്ട പഞ്ചായത്ത് അധികൃത൪, റവന്യൂ ഉദ്യോഗസ്ഥ൪, കൃഷി ഓഫിസ൪മാ൪, വനംവകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവ൪ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
