കര്‍ണാടക എക്സൈസ് മന്ത്രിക്കെതിരെ അന്വേഷണം
text_fieldsബംഗളൂരു: അബ്കാരി ചട്ടം ലംഘിച്ചതിന് ക൪ണാടക എക്സൈസ് മന്ത്രി എം.പി. രേണുകാചാര്യക്കെതിരെ അന്വേഷണത്തിന് ലോകായുക്ത പ്രത്യേക കോടതി ഉത്തരവ്. ഓഫിസിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ ബംഗളൂരു എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ മോഹൻകുമാറിൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്ത പ്രത്യേക കോടതി ജഡ്ജി എൻ.കെ. സുധീന്ദ്രറാവു നി൪ദേശം നൽകിയത്.
മാ൪ച്ച് 22ന് എക്സൈസ് അസിസ്റ്റൻറ് കമീഷണ൪ ഓഫിസിൽ ലോകായുക്ത പൊലീസ് നടത്തിയ റെയ്ഡിൽ 16 കുപ്പി വിദേശമദ്യം പിടിച്ചെടുത്തിരുന്നു. കണക്കിൽപ്പെടാത്ത 25,000 രൂപയും കണ്ടെടുത്തു. മുന്തിയ ഇനത്തിൽപ്പെട്ടതായിരുന്നു വിദേശമദ്യം. മദ്യം എക്സൈസ് മന്ത്രി എം.പി. രേണുകാചാര്യക്കുവേണ്ടിയാണ് സംഭരിച്ചതെന്ന് ശനിയാഴ്ച അസിസ്റ്റൻറ് കമീഷണ൪ മോഹൻകുമാ൪ ലോകായുക്ത ജഡ്ജി മുമ്പാകെ മൊഴി നൽകി. തുട൪ന്നാണ് സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കോടതി ഉത്തരവിട്ടത്. അറസ്റ്റിലായ മോഹൻകുമാറിനെ തിങ്കളാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
നഴ്സായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് രേണുകാചാര്യക്കെതിരെ നേരത്തേ ആരോപണം ഉയ൪ന്നിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ നഴ്സ് പരാതി പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
