സ്ഥാനാര്‍ഥി ശെല്‍വരാജ് തന്നെ -പി.സി. ജോര്‍ജ്
text_fieldsപത്തനംതിട്ട: നെയ്യാറ്റിൻകരയിൽ യു.ഡി.എഫ് സ്ഥാനാ൪ഥി ആ൪.ശെൽവരാജാണെന്നത്, നാളെ നേരം വെളുക്കും എന്ന പോലെ ആ൪ക്കും അറിയാവുന്ന കാര്യമാണെന്ന് ഗവ.ചീഫ് വിപ്പ് പി.സി. ജോ൪ജ്. ശെൽവരാജ് മത്സരിച്ചാൽ 35000 വോട്ടിൻെറ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പത്തനംതിട്ടയിൽ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ശെൽവരാജാണ് നെയ്യാറ്റിൻകരയിൽ യു.ഡി.എഫിന് ഏറ്റവും സ്വീകാര്യനായ സ്ഥാനാ൪ഥി.
ഡി.എച്ച്.ആ൪.എമ്മിന് തീവ്രവാദ സ്വഭാവമില്ലെന്നും പാവപ്പെട്ടവരെ സംഘടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പി.സി.ജോ൪ജ് പറഞ്ഞു. ഇന്ത്യയിലെ പട്ടികജാതി വിഭാഗത്തിൽനിന്ന് ആരും തീവ്രവാദികൾ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ തൊട്ട് സത്യംചെയ്ത് പ്രവ൪ത്തിക്കുന്ന ഡി.എച്ച്.ആ൪.എം പ്രവ൪ത്തകരെ തീവ്രവാദികളാക്കി ചീത്രീകരിച്ചത് സി.പി.എം ആണ്. വ൪ക്കല സംഭവത്തെതുട൪ന്ന് ഡി.എച്ച്.ആ൪.എമ്മിനെ എൽ.ഡി.എഫ് സ൪ക്കാ൪ ത്രീവ്രവാദി സംഘടനയായി ചിത്രീകരിച്ചു. വ൪ക്കലയിൽ കൊല്ലപ്പെട്ടയാൾ മണൽമാഫിയകളുടെ ശത്രുവായിരുന്നു. മാഫിയ ഗൂഢാലോചനയെത്തുട൪ന്നാണ് കൊല്ലപ്പെട്ടത്. ഇതിൽ ഡി.എച്ച്.എആ൪.എമ്മിന് പങ്കില്ല. വ൪ക്കല സംഭവത്തിൻെറ പേരിൽ കഴിഞ്ഞ ദിവസം കോന്നിയിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രവ൪ത്തകന് നിയമപരമായ എല്ലാസഹായവും ചെയ്തുകൊടുക്കും.ജോ൪ജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
