തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം വളപ്പിലെ വെള്ളിയാഴ്ചപ്രഭാതം അപൂ൪വ ചടങ്ങിന് സാക്ഷ്യംവഹിച്ചു.
സഹചാരിയുടെ അകാല വിയോഗത്തിൽ പതിവ്നടത്തക്കാ൪ സ്മരണാഞ്ജലി അ൪പ്പിച്ചു.
കഴിഞ്ഞ ദിവസം മ്യൂസിയത്തിലേക്ക് നടക്കവേ ഹൃദയാഘാതമുണ്ടായതിനെതുട൪ന്ന് മരിച്ച അഭിഭാഷകൻ കെ. കാ൪ത്തികേയൻെറ വിയോഗത്തിലായിരുന്നു അനുശോചനം. നടത്തത്തിനിറങ്ങിയവ൪ എല്ലാവരും ഒരു നിമിഷം പരേതനുവേണ്ടി പ്രാ൪ഥന നടത്തുകയായിരുന്നു.
വ്യായാമത്തിൻെറ ഇടവേളയിലെ സൗഹൃദത്തിൻെറ പേരിൽ വലിയ ജനസഞ്ചയം ആദരാഞ്ജലികൾ അ൪പ്പിക്കാൻ സംഘടിച്ചത് വേറിട്ട സംഭവമായി.
ഏറക്കാലമായി നടത്തക്കാരനായ അഡ്വ. കാ൪ത്തികേയൻ പ്രഭാതത്തിൽ മ്യൂസിയത്തിൽ എത്തുന്നവ൪ക്കെല്ലാം സുപരിചിതനായിരുന്നു.
മ്യൂസിയം ഡയറക്ട൪ കെ. ഉദയവ൪മൻെറയും എ.എം. കാസിമിൻെറയും നേതൃത്വത്തിൽ നടന്ന മൗനപ്രാ൪ഥനക്കു മുന്നോടിയായി കേണൽ ആ൪.ജെ. നായ൪ അനുസ്മരണപ്രഭാഷണം നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2012 11:48 AM GMT Updated On
date_range 2012-03-24T17:18:56+05:30പ്രഭാത നടത്തത്തിനിടെ ഒരു സ്മരണാഞ്ജലി
text_fieldsNext Story