മണ്ണഞ്ചേരി: കനത്ത കാറ്റും മഴയും കരിനിഴൽ വീഴ്ത്തിയത് പുരുഷൻെറ ജീവിതത്തിൽ. വ്യാഴാഴ്ച വൈകുന്നേരം 6.45ഓടെയുണ്ടായ കനത്ത കാറ്റിലും മഴയിലും നഷ്ടപ്പെട്ടത് ജീവിതകാലം മുഴുവനും കഷ്ടപ്പെട്ടുണ്ടാക്കിയ കയ൪ഷെഡും ചെറിയ വീടുമാണ്. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാ൪ഡ് പാത്തുശേരിയിൽ പുരുഷൻെറ വീടിനും കയ൪ഷെഡിനും മുകളിൽ സമീപത്തെ ആൽമരമാണ് വീണത്. പുരുഷനും മറ്റ് നാലുപേരും ജോലികഴിഞ്ഞ് ഷെഡിൽ നിന്ന് പുറത്തിറങ്ങിയ ഉടനെയാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ മാ൪ച്ചിൽ കലവൂ൪ എസ്.ബി.ഐ ബാങ്കിൽ നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്താണ് പുരുഷൻ കയ൪ഫാക്ടറി തുടങ്ങിയത്. മാസം 7000 രൂപയിൽപരമാണ് അടക്കുന്നത്. വലിയ പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ പോകുമ്പോഴാണ് കാറ്റിൻെറ രൂപത്തിൽ ദുരന്തമെത്തിയത്. കയ൪ഷെഡിലുണ്ടായിരുന്ന എട്ട് തറികളും പൂ൪ണമായും നശിച്ച നിലയിലാണ്. കടപുഴകിയ ആൽമരത്തിന് ചുവട്ടിൽ അഗാധഗ൪ത്തവും രൂപപ്പെട്ടു. ഇതോടെ മണ്ണഞ്ചേരി ജുമാമസ്ജിദ് റോഡിലേക്കുള്ള യാത്രയും ദുരിതപൂ൪ണമായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2012 11:43 AM GMT Updated On
date_range 2012-03-24T17:13:17+05:30കയര്‍ഷെഡും വീടും തകര്‍ന്നു; പുരുഷന്‍െറ ജീവിതത്തില്‍ കരിനിഴല്‍
text_fieldsNext Story