Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഡി.വൈ.എഫ്.ഐ...

ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

text_fields
bookmark_border
ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍  സംഘര്‍ഷം
cancel

ചേ൪ത്തല: ഡി.വൈ.എഫ്.ഐ മാ൪ച്ചിൽ സംഘ൪ഷം. പെൻഷൻ പ്രായം വ൪ധിപ്പിച്ച സ൪ക്കാ൪ നടപടിക്കെതിരെ സമരം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരെ മ൪ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാ൪ച്ച്. കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി ചെറുവാരണം സബ്രജിസ്ട്രാ൪ ഓഫിസിലേക്ക് നടത്തിയ മാ൪ച്ചിനിടെ ഓഫിസിന് മുന്നിൽ കരിങ്കൊടി ഉയ൪ത്താനുള്ള ശ്രമം പൊലീസ് തടഞ്ഞതാണ് സംഘ൪ഷത്തിന് കാരണം.
രാവിലെ 11ഓടെ ജില്ലാ സെക്രട്ടറി വി. സോജകുമാറിൻെറ നേതൃത്വത്തിലെ മാ൪ച്ച് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. പൊലീസിനെ മറികടന്ന് കരിങ്കൊടി ഉയ൪ത്തുന്നത് തടഞ്ഞപ്പോഴാണ് ഉന്തും തള്ളും ഉണ്ടായത്. മാരാരിക്കുളം സി.ഐ, മാരാരിക്കുളം, മുഹമ്മ, അ൪ത്തുങ്കൽ എസ്.ഐമാ൪ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്.
ഏരിയാ സെക്രട്ടറി ആ൪. സബീഷ്, പ്രസിഡൻറ് ടി. ഷാജി, സി.പി. ദിലീപ്, കെ.എം. വിനോദ്, ഉമേഷ് കൈമൾ തുടങ്ങിയവ൪ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story