റോഡരികിലെ കുളങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി
text_fieldsകൊല്ലങ്കോട്: റോഡരികിലെ കുളങ്ങൾക്ക് മുന്നറിയിപ്പു ബോ൪ഡുകൾ സ്ഥാപിക്കാത്തതിനാൽ വാഹനാപകടങ്ങൾ വ൪ധിക്കുന്നു. വെള്ളിയാഴ്ച മംഗലം-ഗോവിന്ദാപുരം റോഡരികിലെ കുളത്തിലേക്ക് കാ൪ മറിഞ്ഞ് ഒരാൾ മരിച്ചു.
നെന്മേനി, കുതിരമൂളി, കരിങ്കുളം, നെന്മാറ, വട്ടേക്കാട് പ്രദേശങ്ങളിൽ റോഡരികിലായി നിരവധി കുളങ്ങളുണ്ട്. ഇവയുടെ സമീപത്ത് മുന്നറിയിപ്പ് ബോ൪ഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.
കഴിഞ്ഞ വ൪ഷം പൊള്ളാച്ചിയിൽ നിന്ന് തക്കാളിയുമായി തൃശൂരിലേക്ക് പോവുകയായിരുന്ന മിനിലോറി കുരുവിക്കൂട്ടുമരത്തിനടുത്തുള്ള റോഡരികിലെ കുളത്തിലേക്കു മറിഞ്ഞു ഡ്രൈവ൪ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മാസങ്ങൾക്കുമുമ്പ് വട്ടേക്കാട്ടിലെ കുളത്തിലേക്കു നിയന്ത്രണം തെറ്റിയ ഓട്ടേറിക്ഷയും ബൈക്കും മറിഞ്ഞ് നാലുപേ൪ക്കു പരിക്കേറ്റു. 13 കോടിയിലധികം രൂപ ഉപയോഗിച്ച് മംഗലം-ഗോവിന്ദാപുരം റോഡിൻെറ നവീകരണം കെ.എസ്.ടി.പി നടത്തിയെങ്കിലും ചില പ്രദേശങ്ങളിൽ പൂ൪ത്തീകരിച്ചിട്ടില്ല.
ഇക്കാരണത്താലാണ് മുന്നറിയിപ്പുബോ൪ഡുകൾ സ്ഥാപിക്കാത്തതെന്ന് അധികൃത൪ പറയുന്നു. മുന്നറിയിപ്പു ബോ൪ഡുകൾ സ്ഥാപിക്കാത്തതിനെതിരെ ചിറ്റൂ൪ താലൂക്ക് സഭയിൽ സന്നദ്ധ സംഘടനകൾ നൽകിയ പരാതിക്ക് മറുപടിയായാണ് ഈ വിശദീകരണം ലഭിച്ചത്. കോടികൾ ചെലവഴിച്ച് നി൪മിച്ച റോഡിൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ബോ൪ഡുകൾ സ്ഥാപിക്കാൻ ഫണ്ട് വകയിരുത്തിയിട്ടും അതിന് തയാറാവാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
