Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഫണ്ട് തിരിമറി:...

ഫണ്ട് തിരിമറി: സി.ഡി.എസ് ചെര്‍പേഴ്സന്‍ അറസ്റ്റില്‍

text_fields
bookmark_border
ഫണ്ട് തിരിമറി: സി.ഡി.എസ് ചെര്‍പേഴ്സന്‍ അറസ്റ്റില്‍
cancel

മണ്ണാ൪ക്കാട്: കുടുംബശ്രീ ഫണ്ട് തിരിമറി നടത്തിയ കേസിൽ സി.ഡി.എസ് ചെയ൪പേഴ്സനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരം പുത്തൂ൪ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ബീന സുരേഷിനെയാണ് (40) വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
കുടുംബശ്രീയുടെ പേരിൽ വിജയാ ബാങ്കിലെ അക്കൗണ്ടിൽനിന്ന് എട്ടുലക്ഷം രൂപ അനുമതി കൂടാതെ പിൻവലിച്ചെന്നാണ് പരാതി. ചാ൪ജ് ഓഫിസറോ ഭരണസമിതിയോ അറിയാതെയാണ് പണം പിൻവലിച്ചതെന്ന് പറയുന്നു.
സംഭവമറിഞ്ഞ സി.പി.എം പ്രവ൪ത്തക൪ വെള്ളിയാഴ്ച ഉച്ചക്ക് പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചു. തുട൪ന്ന് മണ്ണാ൪ക്കാട് പൊലീസ് സ്ഥലത്തെത്തി സി.ഡി.എസ് ചെയ൪പേഴ്സനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മണ്ണാ൪ക്കാട് സി.ഐ ശിവദാസൻ അറിയിച്ചു.

Show Full Article
TAGS:
Next Story