വൈദ്യര്‍ സ്മാരകം അക്കാദമിയായി ഉയര്‍ത്തി
text_fieldsമലപ്പുറം: കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യ൪ സ്മാരകം അക്കാദമിയായി ഉയ൪ത്തി. പ്രാരംഭ പ്രവ൪ത്തനങ്ങൾക്ക് 20 ലക്ഷം രൂപയും അനുവദിച്ചു. വൈദ്യ൪ സ്മാരകത്തിന് ബജറ്റിൽ തുക നീക്കിവെക്കാത്തതിൽ പ്രതിഷേധം ശക്തമായതിനെത്തുട൪ന്നാണ് ബജറ്റ് സംബന്ധിച്ച പൊതുച൪ച്ചയിൽ പ്രഖ്യാപനമുണ്ടായത്.
ബജറ്റിന് മുന്നോടിയായി നടന്ന ഗവ൪ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വൈദ്യ൪ സ്മാരകം അക്കാദമിയായി ഉയ൪ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സ്മാരകത്തിൻെറ ഗ്രാൻറ് 50,000ത്തിൽനിന്ന് ഒരു ലക്ഷമാക്കി വ൪ധിപ്പിക്കുക മാത്രമാണ് ബജറ്റിൽ ചെയ്തത്.
മാപ്പിള കലകളെ അവഗണിക്കുന്നു എന്ന ആരോപണം ഉയ൪ന്ന സാഹചര്യത്തിലാണ് സ്മാരകം അക്കാദമിയായി ഉയ൪ത്തിയതായി ധനമന്ത്രി വ്യാഴാഴ്ച നിയമസഭയിൽ അറിയിച്ചത്. അക്കാദമിയാകുന്നതോടെ കേന്ദ്രത്തിൻെറ പ്രവ൪ത്തനം ഏറെ വിപുലമാക്കാനാവും. വിവിധ മാപ്പിള കലകളിൽ പഠന പരിശീലനം, ഗവേഷണം എന്നിവ നടത്താം. ഇതിന് പാഠശാലകളും സ്ഥാപിക്കാം. മാപ്പിള-അറബി കലകളിൽ മികച്ച ലൈബ്രറി നിലവിലുള്ള കേന്ദ്രത്തിൽ മ്യൂസിയം സ്ഥാപിക്കുന്ന ജോലി ഇപ്പോൾ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
