മട്ടന്നൂ൪: സ്വ൪ണ സമ്പാദ്യപദ്ധതിയുടെ പേരിൽ നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത വൻതുക തിരിമറി നടത്തിയ കേസിൽ പിടിയിലായ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. മട്ടന്നൂരിലെ സീക്കാസ് ഫൗണ്ടേഷൻ നടത്തിപ്പുകാരായ പി.വി. വസന്തരാജ് (48), കെ. ബിജു (34) എന്നിവരെയാണ് മട്ടന്നൂ൪ കോടതി റിമാൻഡ് ചെയ്തത്.
സ്വ൪ണ സമ്പാദ്യപദ്ധതിയുടെ പേരിൽ ഇടപാടുകാരിൽ നിന്ന് പിരിച്ചെടുത്ത തുക നടത്തിപ്പുകാ൪ തിരിമറി നടത്തിയെന്ന കലക്ഷൻ ഏജൻറുമാ൪ നൽകിയ പരാതി പ്രകാരാണ് മട്ടന്നൂ൪ പൊലീസ് അഞ്ചുപേ൪ക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്തത്. സീക്കാസിനെതിരെ നൂറോളം ഇടപാടുകാ൪ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2012 10:24 AM GMT Updated On
date_range 2012-03-24T15:54:56+05:30സ്വര്‍ണ സമ്പാദ്യപദ്ധതി തട്ടിപ്പ്; പ്രതികള്‍ റിമാന്‍ഡില്‍
text_fieldsNext Story