അമീര്‍ ഫിലിപ്പീന്‍സില്‍; വിവിധ കരാറുകള്‍ ഒപ്പുവെച്ചു
text_fieldsകുവൈത്ത് സിറ്റി: നാലുദിവസം നീണ്ട ജപ്പാൻ സന്ദ൪ശനത്തിനുശേഷം അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് ഫിലിപ്പീൻസിലെത്തി. ഫിലിപ്പീൻസ് സന്ദ൪ശിക്കുന്ന ആദ്യ ഗൾഫ് ഭരണാധികാരി കൂടിയായ അമീറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.
തലസ്ഥാനമായ മനിലയിലെ കൊട്ടാരത്തിൽ പ്രസിഡൻറ് ബെനിഗ്നോ അക്വീനോ അമീറിനെ സ്വീകരിച്ചു. ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനം അലയടിച്ച അന്തരീക്ഷത്തിൽ ഇരുവരും ചേ൪ന്ന് ഗാ൪ഡ് ഓഫ് ഓണ൪ പരിശോധിച്ചു. 21 ആചാരവെടിയുതി൪ത്താണ് സൈന്യം അദ്ദേഹത്തെ വരവേറ്റത്.
ശേഷം അമീറും പ്രസിഡൻറും നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാ൪ഗങ്ങൾ ച൪ച്ച ചെയ്തു. മേഖലാ, അന്താരാഷ്ട്ര വിഷയങ്ങളും ച൪ച്ചയിൽ കടന്നുവന്നു.
അമീറിൻെറ സന്ദ൪ശനത്തിൻെറ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഒപ്പുവെച്ചു. നയതന്ത്ര, പ്രത്യേക, ഔദ്യാഗിക വിഭാഗങ്ങളിൽപ്പെടുന്ന പാസ്പോ൪ട്ടുകളുള്ളവ൪ക്ക് വിസ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കുന്ന കരാ൪, കൃഷി-മത്സ്യ രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം, 2012-2014 കാലത്തേക്ക് സാംസ്കാരിക കൈമാറ്റത്തിനും പരസ്പരം സന്ദ൪ശിക്കാനുമുള്ള കരാ൪, തൊഴിൽ സഹകരണവുമായി ബന്ധപ്പെട്ട ധാരണാപത്രം എന്നിവയാണ് ഒപ്പുവെച്ചത്.
കുവൈത്തിൻെറ ഭാഗത്തുനിന്നും ഉപപ്രധാനമന്ത്രിയും വിദേശക6്ര്യ മന്ത്രിയുമായ ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹ്, വാണിജ്യ-വ്യവസായ മന്ത്രി അനസ് അൽ സാലിഹ്, വിദേശകാര്യ അണ്ട൪ സെക്രട്ടറി ഖാലിദ് സുലൈമാൻ അൽ ജാറല്ല എന്നിവരും ഫിലിപ്പീൻസ് പ്രതിനിധികളായി വിദേശകാര്യ മന്ത്രി ആൽബ൪ട്ട് ഡെൽ റൊസാരിയോ, കൃഷി മന്ത്രി പ്രൊകോസോ അൽകല, തൊഴിൽ മന്ത്രി റൊസാരിൻറ ബാൽഡോസ്, നാഷണൽ സെൻറ൪ ഫോ൪ കൾച്ചറൽ ചെയ൪മാൻ ഫിലിപ്പെ ഡിലോൺ എന്നിവരാണ് കരാറുകളിൽ ഒപ്പുചാ൪ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
