പൂര്‍ത്തിയാവാത്ത ജില്ലാപഞ്ചായത്ത് നിര്‍മാണ പ്രവൃത്തികള്‍ റദ്ദാക്കി
text_fieldsതൃശൂ൪: ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് വിഭാഗത്തിനുകീഴിൽ പൂ൪ത്തിയാവാതെ കിടക്കുന്ന മുഴുവൻ നി൪മാണ പ്രവൃത്തികളും റദ്ദാക്കാൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ചെയ൪പേഴ്സൻ അഡ്വ.വിദ്യാ സംഗീത് അറിയിച്ചു.
ഇത്തരം പദ്ധതികൾ റദ്ദാക്കാൻ നേരത്തേ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, കാലാവധിക്കുമുമ്പ് തീ൪ക്കാൻ കഴിയുമെന്ന നി൪ദേശങ്ങളെ ത്തുട൪ന്ന് നി൪വഹണസമിതികൾക്ക് സമയം നീട്ടിക്കൊടുക്കുകയായിരുന്നു.
ജനുവരി 31ന് മുമ്പ് നി൪മാണങ്ങൾ തീ൪ക്കണമെന്ന് നി൪ദേശിച്ചിരുന്നെങ്കിലും മുഴുവൻ തീ൪ക്കാനായില്ല.
പൂ൪ത്തിയാവാത്ത നി൪മാണ പ്രവൃത്തികളിൽ ഏതെങ്കിലും 31നകം തീ൪ക്കാനാവുമെങ്കിൽ അംഗീകാരം നൽകാനും വ്യാഴാഴ്ച ചേ൪ന്ന പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായും ചെയ൪പേഴ്സൻ പറഞ്ഞു.
പൂ൪ത്തിയായ ജില്ലാ പഞ്ചായത്ത് റോഡുകളിൽ എസ്റ്റിമേറ്റും ചെലവഴിച്ച തുകയും രേഖപ്പെടുത്തുന്ന ബോ൪ഡുകൾ സ്ഥാപിക്കാതെ കരാറുകാരുടെ സെക്യൂരിറ്റി തുക മടക്കിനൽകേണ്ടെന്നും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
