മനോജ് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
text_fieldsപയ്യോളി: അയനിക്കാട് ചൊറിയൻചാലിൽ താരമ്മൽ മനോജിൻെറ കൊലപാതകവുമായി ബന്ധപ്പെട്ട് മുചുകുന്ന് സ്വദേശികളായ രണ്ട് സി.പി.എം പ്രവ൪ത്തക൪ കൂടി പിടിയിലായി. മുചുകുന്ന് മീത്തലെ പുളിയോത്ത് അഖിൽനാഥ് എന്ന ഉണ്ണി (21) മുചുകുന്ന് ചെറുവാനത്ത് മീത്തൽ റംഷിദ് (21) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തുവെങ്കിലും അന്വേഷണ ചുമതലയുള്ള പയ്യോളി സി.ഐ കെ.കെ. വിനോദ്കുമാ൪ ആവശ്യപ്പെട്ടതുപ്രകാരം അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് മുൻസിഫ് മജിസ്ട്രേറ്റ് കെ.പി. പ്രദീപ് ഉത്തരവിട്ടു.
കഴിഞ്ഞ ഫെബ്രുവരി 13ന് പുല൪ച്ചെയാണ് വീട്ടിൽവെച്ച് വെട്ടേറ്റതിനെ തുട൪ന്ന് മനോജ് മെഡിക്കൽ കോളജിൽ മരിച്ചത്. സി.പി.എം പ്രവ൪ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇതുവരെ പിടിയിലായ 13 പ്രതികളിൽ ഭൂരിഭാഗവും സി.പി.എമ്മിൻെറ സജീവ പ്രവ൪ത്തകരും പ്രാദേശിക നേതാക്കളുമാണ്. ഇതിനിടെ, മനോജ് വധക്കേസിൽ പിടിയിലായ മുഴുവൻ പ്രതികളെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. വടകര സബ്ജയിലിൽ സൗകര്യക്കുറവുള്ളതുകൊണ്ടാണ് ഈ മാറ്റമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
