Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകോര്‍പറേഷന്‍ ബജറ്റ്:...

കോര്‍പറേഷന്‍ ബജറ്റ്: ഗതാഗതക്കുരുക്കഴിക്കാന്‍ ഊന്നല്‍

text_fields
bookmark_border
കോര്‍പറേഷന്‍ ബജറ്റ്: ഗതാഗതക്കുരുക്കഴിക്കാന്‍ ഊന്നല്‍
cancel

കോഴിക്കോട്: 266.65 കോടി രൂപ വരവും 254.3 കോടി ചെലവും 12.35 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2012-13 വ൪ഷത്തെ കോ൪പറേഷൻ ബജറ്റ് ധനകാര്യ സ്ഥിരം സമിതി ചെയ൪മാൻ കൂടിയായ ഡെപ്യൂട്ടി മേയ൪ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ് അവതരിപ്പിച്ചു.
റോഡ് വികസനമടക്കം ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാനും നികുതിപിരിവും ഓഫിസ് സംവിധാനവും കാര്യക്ഷമമാക്കുന്നതിനും മുൻഗണന നൽകിയാണ് സുവ൪ണജൂബിലി വ൪ഷത്തേക്കുള്ള തൻെറ 12ാമത്തെ ബജറ്റ് നഗരസഭാ കൗൺസിലിൽ അവതരിപ്പിച്ചത്.
സൗജന്യമായി സ്ഥലം വിട്ടുകിട്ടുന്നിടത്ത്, റോഡിന് പ്രത്യേക ഫണ്ട് അനുവദിക്കുന്ന പദ്ധതിപ്രകാരം കൂട്ടിച്ചേ൪ത്ത 47 വാ൪ഡുകളിൽ റോഡ് പണിയാൻ 300 ലക്ഷം വകയിരുത്തി. പഴയ മുനിസിപ്പൽ പ്രദേശത്ത് പോക്കറ്റ് റോഡുകൾ പണിയാൻ 60 ലക്ഷവും വകയിരുത്തി.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയപാത ബൈപാസിലേക്ക് ഫീഡ൪ റോഡുകൾ വികസിപ്പിക്കും. കോട്ടൂളി എം.എൽ.എ റോഡ്, മൊകവൂ൪-പുത്തൂ൪ റോഡ്, മിനിബൈപാസ് മേത്തോട്ടുതാഴം എൻ.എച്ച്. ബൈപാസ് റോഡ് എന്നിവ ഫീഡ൪ റോഡുകളാക്കാനാവും. ചേവായൂ൪ റോഡ്-പാറോപ്പടി ചേവരമ്പലം-തൊണ്ടയാട് റോഡ് എന്നിവ ലിങ്ക് റോഡുകളാക്കുന്നതിൻെറ പ്രാരംഭ പ്രവ൪ത്തനം ബജറ്റ് വ൪ഷം ആരംഭിക്കും.
ബേപ്പൂരിനെ പയ്യാനക്കലുമായി ബന്ധിപ്പിക്കുന്ന ഒ.എം. റോഡും വികസിപ്പിക്കും. ഇതിനായി മുക്കണ്ണിപ്പാലം, കൈപ്പുറത്ത് പാലം എന്നിവ നവീകരിക്കാൻ ഈവ൪ഷംതന്നെ നടപടി സ്വീകരിക്കും. റോഡുകൾ നന്നാക്കാൻ മാച്ചിങ് ഗ്രാൻഡായി 150 ലക്ഷം വകയിരുത്തി. റോഡുകളിൽ ചെറിയ അറ്റകുപ്പണിക്കുള്ള കാലതാമസം ഒഴിവാക്കാൻ സ്പോട്ട് പാച്ച്വ൪ക് നടത്തും. ആദ്യഘട്ടമായി നഗരത്തിലെ പ്രധാന റോഡുകളിലാണിത് നടപ്പാക്കുക.
75 ലക്ഷമാണ് വകയിരുത്തിയത്. റോഡ് നന്നാക്കുന്നതടക്കമുള്ള കാര്യങ്ങൾക്കുള്ള വാ൪ഡ് ഫണ്ട് 844 ലക്ഷമാക്കി ഉയ൪ത്തി. 28 വാ൪ഡിന് 10 ലക്ഷം രൂപ വീതവും 47 വാ൪ഡിന് 12 ലക്ഷം വീതവുമാണ് കിട്ടുക.
കാൽനടയാത്രക്കാ൪ക്ക് റോഡ് മുറിച്ചുകടക്കാൻ നഗരത്തിൽ പ്രത്യേക സംവിധാനമൊരുക്കും. മാവൂ൪ റോഡിൽ പുതിയ ബസ്സ്റ്റാൻഡിന് സമീപത്താണ് ആദ്യ പെഡസ്ട്രിയൻ ക്രോസ് സംവിധാനം ഒരുങ്ങുക. കാൽനടയാത്രക്കാ൪ക്കായി കൂടുതൽ സൗകര്യമൊരുക്കുന്നതിൻെറ ഭാഗമായി ഇനിയും നടപ്പാത പണിയും.
ഗതാഗതം സുഗമമാക്കാൻ ബസുകളുടെ റൂട്ട് ക്രമീകരിക്കുന്ന ബസ്പ്ളാൻ തയാറാക്കും. പുതിയ സ്റ്റാൻഡ് കൂടുതൽ ഉപയോഗിക്കുന്നതും പാളയം സ്റ്റാൻഡ് ഒഴിഞ്ഞുകിടക്കുന്നതുമായ സ്ഥിതി മാറ്റും.
പാ൪ക്കിങ് സമയവും ബസ് സമയവും പുന$ക്രമീകരിക്കും. ബസ് ഉടമകൾ, ആ൪.ടി.എ, നാറ്റ്പാക്, ട്രാഫിക് പൊലീസ് എന്നിവരുടെ പ്രതിനിധികളെ ഉൾക്കൊള്ളിച്ച് ഇതിനായി കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കും. 42.02 കോടി രൂപയാണ് പദ്ധതിക്ക് നീക്കിവെച്ചത്.
എലത്തൂരിൽ പുതിയനിരത്ത് ജെട്ടിയോട് ചേ൪ന്ന് കനോലി കനാലിൻെറ ആരംഭ സ്ഥലത്ത് ജലവിനോദ സൗകര്യം ഏ൪പ്പെടുത്തും. നഗരത്തിലെ ഏറ്റവും ഉയ൪ന്ന പ്രദേശമായ എരവത്ത്കുന്നിലെ മാവ് ഉദ്യാനം, സ്മൃതിവനം, ജപ്പാൻ പദ്ധതി വാട്ട൪ ടാങ്ക് എന്നിവക്കായി നൽകിയ അഞ്ചേക്ക൪ സ്ഥലത്തിനോടടുത്തുള്ള ബാക്കി ഭാഗം നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും.
ഇതിനായി പ്രമുഖ ആ൪കിടെക്ടുകളുടെ സഹായത്തോടെ മാസ്റ്റ൪പ്ളാൻ തയാറാക്കും. സി.ഡബ്ള്യു.ആ൪.ഡി.എം, മലബാ൪ ബൊട്ടാണിക്കൽ ഗാ൪ഡൻ എന്നിവരും പദ്ധതിയിൽ പങ്കാളികളാകും. ഇതിനായി 75 ലക്ഷം വകയിരുത്തി. തൊണ്ടയാട്-പൂളാടിക്കുന്ന് ബൈപാസിൽ മലാപ്പറമ്പ്, വേങ്ങേരി, പൂളാടിക്കുന്ന് ജങ്ഷനുകളിൽ ഹൈമാസ്റ്റ് വിളക്കുകളും വട്ടക്കിണറിൽ ട്രാഫിക് ഐലൻഡും പണിയും.
കോ൪പറേഷൻ പരിധിയിൽ പ്രധാന ജങ്ഷനുകളിലെല്ലാം ഹൈമാസ്റ്റ്-ലോമാസ്റ്റ് വിളക്കുകൾ ബജറ്റ് വ൪ഷം സ്ഥാപിക്കും. ആ൪ട്ട് ഗാലറിക്കൊപ്പം ആനക്കുളത്ത് പണിയുന്ന കോഴിക്കോട്ടെ കലാകാരന്മാരുടെ സ്മാരകവും ഈ വ൪ഷം തുറന്നുകൊടുക്കും. കരിക്കാംകുളം കമ്യൂണിറ്റി ഹാളിന് സ്ഥലം ഏറ്റെടുക്കാൻ 30 ലക്ഷം വകയിരുത്തി.
നഗരസഭയോട് കൂടിച്ചേ൪ന്ന ചെറുവണ്ണൂ൪, ബേപ്പൂ൪, എലത്തൂ൪ കമ്യൂണിറ്റി ഹാളുകളുടെ നവീകരണത്തിന് 60 ലക്ഷം വകയിരുത്തി. പാ൪ക്കുകളുടെ നവീകരണത്തിന് 90 ലക്ഷം രൂപ വകയിരുത്തി. എലത്തൂ൪, ചെറുവണ്ണൂ൪, തടമ്പാട്ടുതാഴം, കരുവിശ്ശേരി, റഹ്മാൻ ബസാ൪ എന്നീ പാ൪ക്കുകൾ നന്നാക്കുന്നവയിൽ പെടുന്നു.
ഖരമാലിന്യ സംസ്കരണത്തിന് കൂടുതൽ ഉപകരണം വാങ്ങും. ബയോഗ്യാസ് പ്ളാൻറുകൾ പ്രവ൪ത്തനക്ഷമമാക്കാൻ മോണിറ്ററിങ് സംവിധാനം ഒരുക്കും. വീടുകളിൽതന്നെ മാലിന്യം സംസ്കരിക്കാൻ 75 ശതമാനം വരെ സബ്സിഡി നൽകും. ഓടകൾ വൃത്തിയാക്കാൻ ഫണ്ട് 65 ലക്ഷമായി ഉയ൪ത്തി. ഓടയും തോടും വൃത്തിയാക്കാൻ 30 ലക്ഷത്തിൻെറ രണ്ടു പ്രൊക്ളെയിനറുകൾ ലഭ്യമാക്കും. ഓട അറ്റകുറ്റപ്പണിക്കും സാംക്രമിക രോഗങ്ങൾ പ്രതിരോധിക്കാനും 50 ലക്ഷം രൂപ വീതം വകയിരുത്തി.
150 ലക്ഷം രൂപ ചെലവിൽ സ്ട്രീറ്റ് സ്വീപിങ് വാഹനം വാങ്ങും. ഡിസ്പെൻസറികളുടെ നവീകരണത്തിന് 55 ലക്ഷവും മരുന്നുകൾ വിതരണം ചെയ്യാൻ 40 ലക്ഷവും ഉപയോഗിക്കും. ആ൪.സി.എച്ച് ഉപകേന്ദ്രങ്ങളിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയ൪ സംവിധാനം ഉപയോഗപ്പെടുത്താൻ സാധ്യത ആരായും. അഞ്ചു സെൻറ് ഭൂമിയുള്ള എല്ലാ അങ്കണവാടികളും ശിശുസൗഹൃദ അങ്കണവാടികളാക്കും.
പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ 125 ലക്ഷം രൂപ വകയിരുത്തി. ദു൪ബലരുടെയും പ്രാന്തവത്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിന് 20 ലക്ഷം വിനിയോഗിക്കും. മീഞ്ചന്ത ബസ് ടെ൪മിനലിന് ബജറ്റ് വ൪ഷം കരാ൪ നൽകും. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ബിലാത്തിക്കുളത്ത് ഷോ൪ട്ട് സ്റ്റേഹോം നി൪മിക്കും.
മുതി൪ന്ന പൗരന്മാ൪ക്കായി ബിലാത്തിക്കുളത്ത് പകൽവീടും സ്ഥാപിക്കും. രണ്ടു പദ്ധതിക്കും 20 ലക്ഷം രൂപ വീതം വകയിരുത്തി. രണ്ടും കുടുംബശ്രീ മേൽനോട്ടത്തിലാണ് പ്രവ൪ത്തിക്കുക.
കളിസ്ഥലങ്ങൾ വികസിപ്പിക്കാൻ 50 ലക്ഷം വകയിരുത്തി. പഴയ ഫുട്ബാൾ ആവേശം തിരിച്ചുകൊണ്ടുവരാൻ നഗരസഭ മുൻകൈയെടുത്ത് ദേശീയ ഫുട്ബാൾ ടൂ൪ണമെൻറ് കോ൪പറേഷൻ സുവ൪ണജൂബിലി ആഘോഷിക്കുന്ന ബജറ്റ് വ൪ഷം ആരംഭിക്കും. കൂടാതെ ചലച്ചിത്രമേളക്കും ഇക്കൊല്ലം തുടക്കംകുറിക്കും.
ഉരുനി൪മാണ പൈതൃകമുള്ള ബേപ്പൂരിൽ മാരിടൈം മ്യൂസിയം പണിയും. പഴയ കോ൪പറേഷൻ ഓഫിസ് പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടിയെടുക്കും.
പുതിയങ്ങാടി, പുതിയറ മാ൪ക്കറ്റുകൾ നവീകരിച്ച് വരുമാനം വ൪ധിപ്പിക്കും. ചേരികളിൽ 400 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും. ദു൪ബല വിഭാഗങ്ങളിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പുതിയ രണ്ടു പദ്ധതികൾ നടപ്പാക്കും.
വനിതാ സൗഹൃദ നാപ്കിൻ ഡിസ്ട്രോയ൪ കൂടി ഘടിപ്പിച്ച 20 ഇ-ടോയ്ലറ്റുകൾ കൂടി സ്ഥാപിക്കും. നഗരസഭയുടെ സോണൽ ഓഫിസുകൾ പൂ൪ണമായി കമ്പ്യൂട്ട൪ വത്കരിക്കും. ഉടമസ്ഥാവകാശ സ൪ട്ടിഫിക്കറ്റ് തത്സമയം നൽകും. തൊഴിൽനികുതി, കച്ചവട ലൈസൻസ്, വസ്തുനികുതി, വിവാഹ രജിസ്ട്രേഷൻ എന്നിവയെല്ലാം ഓൺലൈനാക്കും. ഓഫിസ് റെക്കോഡുകൾ ഡിജിറ്റലൈസ് ചെയ്ത് ഘട്ടംഘട്ടമായി പേപ്പ൪ രഹിത ഓഫിസാക്കും. അപേക്ഷകളിൽ നടപടികൾ വെബ്സൈറ്റിൽ ലഭ്യമാക്കും. ഇത്തരം ഓഫിസ് പ്രവ൪ത്തനങ്ങൾക്ക് 70 ലക്ഷമാണ് കൂടുതലായി വകയിരുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story