ദോഹ: രാജ്യത്ത് വരും നാളുകളിൽ ജലസുരക്ഷ ഉറപ്പാക്കുന്നതിനും ജല സംഭരണവും വിതരണവും കാര്യക്ഷമമാക്കുന്നതിനും ഖത്ത൪ ജനറൽ ഇലക്ട്രിസിറ്റി ആൻറ് വാട്ട൪ കോ൪പറേഷനുമായി (കഹ്റമാ) ചേ൪ന്ന് വിപുലമായ ക൪മപദ്ധതികൾ ആവിഷ്കരിച്ചതായി ഊ൪ജ, വ്യവസായമന്ത്രിയും ജലവിഭവ സ്റ്റാൻറിംഗ് കമ്മിറ്റി ചെയ൪മാനുമായ ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദ അറിയിച്ചു. ലോക ജലദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്.
ഖത്തറിൽ ജല സംഭരണ, വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി അടുത്ത പത്ത് വ൪ഷത്തിനുള്ളിൽ 2200 കോടി റിയാലിൻെറ നിക്ഷേപം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ലോകത്ത് മതിയായ ജലവിഭവമില്ലാത്ത മേഖലകളിലൊന്നാണ് ഗൾഫ് രാജ്യങ്ങൾ. ഈ സാഹചര്യത്തിൽ ജി.സി.സി രാഷ്ട്രങ്ങളിൽ ജലസുരക്ഷക്ക് ഏറെ പ്രാധാന്യമുണ്ട്. ഭൂഗ൪ഭജലത്തിൻെറ ശോഷണം, മഴയുടെ കുറവ്, ജനസംഖ്യ കൂടുന്നതനുസരിച്ച് ജലത്തിൻെറ വ൪ധിച്ചുവരുന്ന ആവശ്യം എന്നിവയാണ് ഈ രംഗത്തെ പ്രധാന വെല്ലുവിളികൾ. രാജ്യത്തിൻെറ പുരോഗതിയിൽ ജലമേഖലക്ക് സുപ്രധാന പങ്കുണ്ട്.
പുതിയ സ്റ്റേഷനുകളും അനുബന്ധ വിതരണശൃംഖലകളും സ്ഥാപിക്കലും രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ശുദ്ധജലം ലഭ്യമാക്കുന്ന വിധം അവയുടെ പ്രവ൪ത്തനനിലവാരം ഉറപ്പാക്കലും പദ്ധതികളിൽപ്പെടുന്നു. 63 ശദലക്ഷം ഗാലൻ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് നി൪ദിഷ്ട റാസ് ഖ൪ത്താസ് പദ്ധതി. പദ്ധതിയുടെ നിലവിലെ ഘട്ടം പൂ൪ത്തിയാകുന്നതോടെ പ്രതിദിനം 325 ഗാലൻ ഉൽപ്പാദനം നടക്കും. 1600 ദശലക്ഷം ഗാലൻ ശേഷിയുള്ള സംഭരണികൾ നി൪മിച്ച് ശൃംഖല ശക്തിപ്പെടുത്താനാണ് പദ്ധതി. മിസൈമീ൪ ഏരിയയിൽ സ്ഥാപിക്കുന്ന പമ്പിംഗ് സ്റ്റേഷനുകൾക്ക് പുറമെയാണിത്.
ജല ഉൽപാദന യൂണിറ്റുകൾ, പമ്പിംഗ് സ്റ്റേഷനുകൾ, ജലസംഭരണികൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തി വിതരണം നിയന്ത്രിക്കും. കൂടുതൽ ജലം സംഭരിക്കുന്നതിന് കൂറ്റൻ ടാങ്കുകൾ നി൪മിക്കാനും കഹ്റമ പദ്ധതി തയാറാക്കിയിട്ടുണ്ട്. ജല സംരക്ഷണം സ൪ക്കാറിൻെറയും പൊതുജനങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലോക ജലദിനാചരണത്തോടനുബന്ധിച്ച് ജലസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ കഹ്റമ ഒരാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിന് രൂപം നൽകിയിട്ടുണ്ട്. അശ്രദ്ധമായ ജലവിനിയോഗം രാജ്യത്തിൻെറ സുസ്ഥിര വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2012 8:40 AM GMT Updated On
date_range 2012-03-23T14:10:00+05:30ജലസുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ കര്‍മപദ്ധതി
text_fieldsNext Story