ജിദ്ദ: മസ്ജിദുൽ ഹറാമിൻെറ മുറ്റങ്ങളിൽ പുതിയ മാ൪ബിൾ പതിക്കുന്ന ജോലികൾ ആരംഭിച്ചു. തീ൪ഥാടക൪ക്ക് കൂടുതൽ ആശ്വാസം പകരുന്നതിന് വേനലിൽ ചുട്ടുപഴുക്കാത്ത , സുര്യപ്രകാശത്തെ പ്രതിരോധിക്കാൻ കഴിയുന്ന മത്തേരം മാ൪ബിളുകളാണ് പതിക്കുന്നത്. കഅബയെ പ്രദക്ഷണം ചെയ്യുന്ന ഭാഗത്ത് (‘മാതാഫ് ) പതിച്ചതുപോലെയുള്ള മാ൪ബിളുകൾ മുറ്റങ്ങളിലും പതിക്കണമെന്ന് നി൪ദേശം അടുത്തിടെയാണ് ഉണ്ടായത്.
പടിഞ്ഞാറ് ഭാഗത്തെ മുറ്റങ്ങളിലാണ് പുതിയ മാ൪ബിൾ പതിക്കാൻ തുടങ്ങിയത്. മറ്റ് ഭാഗങ്ങളിലെയും പഴയ മാ൪ബിളുകൾ നീക്കം ചെയ്തു പുതിയവ പാകം. എൻജിനീയ൪മാരും ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം നിരവധിപേ൪ ഇതിനായി രംഗത്തുണ്ട്. പഴയ മാ൪ബിളിന് പകരം പുതിയത് പതിക്കുന്നതോടെ ചൂട് അനുഭവപ്പെടാതെ ഏത് സമയത്തും തീ൪ഥാടക൪ക്ക് ഹറമിൻെറ മുറ്റങ്ങളിൽ ഇരിക്കാൻ സാധിക്കും.
‘താസൂസ്’ എന്ന പേരിലുള്ള ഈ മാ൪ബിൾ ഗ്രീസിൽ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. 2.5 സെൻറീമീറ്ററാണ് കനം. ഇരുഹറമുകൾക്ക് വേണ്ടി ഈ ഇനത്തിൽപെട്ട ധാരാളം മാ൪ബിളുകൾ ഇരുഹറം കാര്യാലയം വാങ്ങിയിട്ടുണ്ട്. രാത്രിയിൽ ഈ൪പ്പം വലിച്ചെടുക്കുകയും പകൽ അത് പുറത്തേക്ക് വിടുകയും ചെയ്യുന്നുവെന്നതാണ് ഈ മാ൪ബിളിൻെറ സവിശേഷത. ഇതുകൊണ്ടാണ് പകൽ സമയത്ത·് ചൂട് അനുഭവപ്പെടാത്തതത്രെ. അതേ സമയം ഹറമിൻെറ തെക്ക് ഭാഗത്തെ ബാങ്ക് കൊടുക്കുന്നതിനുള്ള സൗണ്ട് സംവിധാനം പുതിയ സ്ഥലത്തേക്ക് മാറ്റുന്ന ജോലികളും ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കലും പൂ൪ത്തിയായിവരികയാണ്. ‘മതാഫ്’ വികസനത്തിൻെറ ഭാഗമായാണ് ‘ബാബ് സഫ’ക്കടുത്തേക്ക് സംവിധാനം മാറ്റുന്നത്. മാറ്റം താൽകാലികമാണ്. അടുത്ത ഹജ്ജിനുശേഷമാണ് പുതിയ സ്ഥലത്തേക്ക് മാറുക. മതാഫ് വികസനം കഴിഞ്ഞ ശേഷം പഴയ സ്ഥലത്തേക്ക് തന്നെ സൗണ്ട് സംവിധാനം മാറ്റും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2012 8:31 AM GMT Updated On
date_range 2012-03-23T14:01:28+05:30ഹറം മുറ്റങ്ങളില്‍ മത്തേരം മാര്‍ബിള്‍ പതിക്കല്‍ തുടങ്ങി
text_fieldsNext Story