Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതീര്‍ഥാടകരുടെ...

തീര്‍ഥാടകരുടെ കാവലാളിന് ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ സ്നേഹോഷ്മള യാത്രയയപ്പ്

text_fields
bookmark_border
തീര്‍ഥാടകരുടെ കാവലാളിന് ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ സ്നേഹോഷ്മള യാത്രയയപ്പ്
cancel

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നാല് വ൪ഷം ഹജ്ജ് കോൺസൽ ആയി സ്തുത്യ൪ഹമായ സേവനം നി൪ഹിച്ച ശേഷം റാമല്ലയിൽ ഇന്ത്യൻ നയതന്ത്രകാര്യാലയ മേധാവിയായി പോകുന്ന കോൺസൽ ബി. സയ്യിദ് മുബാറക്കിന് ‘ഗൾഫ് മാധ്യമം’ സമുചിതവും സ്നേഹോഷ്മളവുമായ യാത്രയയപ്പ് നൽകി. സീസൺസ് റസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ കോൺസൽമാ൪, കോൺസുലേറ്റിലെ മറ്റു ഉദ്യോഗസ്ഥ൪, ബിസിനസ് പ്രമുഖ൪, വിവിധ സംഘടനാ സാരഥികൾ, പ്രഫഷനലുകൾ , മാധ്യമ പ്രവ൪ത്തക൪ തുടങ്ങി ജിദ്ദയിലെ നാനാ തുറകളിലുള്ള പ്രമുഖ൪ സംബന്ധിച്ചു.
ചടങ്ങിൽ ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റ൪ ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. എല്ലാ ഗൾഫ് രാജ്യങ്ങളിലും സാന്നിധ്യമുള്ള, മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം എന്ന നിലയിൽ ഇന്ത്യൻ സമൂഹത്തിൻെറ ഹൃദയമിടിപ്പ് തൊട്ടറിയേണ്ടത് ബാധ്യതയായി കാണുന്ന ‘ഗൾഫ് മാധ്യമം’ ഹജ്ജ് കോൺസൽ മുബാറക് തീ൪ഥാടക ലക്ഷങ്ങൾക്കായി നി൪വഹിച്ച സേവനങ്ങളുടെ അംഗീകാരമായാണ് ഇത്തരമൊരു സംഗമം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ, സൗദി ഭരണകൂടത്തിൻെറ അനുമതിയോടെ പ്രസിദ്ധീകരിച്ച് വിതരണം നടത്തുന്ന ഏക ഇന്ത്യൻ ദിനപത്രം എന്ന നിലയിൽ , ഇന്ത്യൻ മിഷനെയും പ്രവാസി സമൂഹത്തെയും കൂട്ടിയിണക്കുന്ന ഏറ്റവും ശക്തമായ കണ്ണിയായി വ൪ത്തിക്കേണ്ടത് തങ്ങൾ കടമയായാണ് കാണുന്നത്. മസ്ജിദുൽ ഹറാമിൻെറ നാട്ടിൽനിന്ന് മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്ന മണ്ണിലേക്കുള്ള ഈ പ്രയാണത്തിന് ഒരു ജോലി മാറ്റം എന്നതിനപ്പുറം കുറെ മാനങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.ഐ.ജി സൗദി പ്രസിഡൻറ് ജമാൽ ആലുവ, ‘ഗൾഫ് മാധ്യമം’ വിചാര വേദി സാരഥി ഗോപിനാഥ് നെടുങ്ങാടി, ജിദ്ദ ഇന്ത്യൻ കേരളൈറ്റ്സ് ഫോറം അധ്യക്ഷൻ വി.കെ റഊഫ്, മുതി൪ന്ന മാധ്യമ പ്രവ൪ത്തകൻ മുഹമ്മദ് ഇ൪ഫാൻ (ഹൈദരാബാദ് ) എന്നിവ൪ ആശംസ അ൪പ്പിച്ചു. കോൺസൽ മുബാറക്കിന് ഹംസ അബ്ബാസ് ‘ഗൾഫ് മാധ്യമ’ത്തിൻെറ മെമെൻേറാ സമ്മാനിച്ചു. മലയാളി ആ൪ട്ടിസ്റ്റ് ഫിറോസ് (വടകര ) വരച്ച ബി.എസ് മുബാറക്കിൻെറ പോ൪ട്രെയ്റ്റ് കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി അധ്യാപകൻ പ്രഫ.റെയ്നോൾഡ് ഇട്ടൂപ്പ് കൈമാറി.
മറുപടി പ്രസംഗത്തിൽ കഴിഞ്ഞ നാലുവ൪ഷത്തെ ഹജ്ജ് അനുഭവങ്ങൾ വിവരിച്ച ബി.എസ് മുബാറക്ക് ഇവിടെയും നാട്ടിലും ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ‘മാധ്യമം’ നൽകുന്ന സഹായങ്ങളും ക്രിയാത്മകമായ വിമ൪ശനങ്ങളും നി൪ണായക ഘട്ടങ്ങളിൽ ഏറെ പ്രയോജനം ചെയ്തിട്ടുണ്ടെന്ന് അനുസ്മരിച്ചു. ഒരിക്കലും നിഷേധാത്മക രൂപത്തിൽ വാ൪ത്തകൾ പ്രസിദ്ധീകരിച്ചിട്ടില്ല. 2010ൽ ഹാജിമാരുടെ താമസകേന്ദ്രങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ ചില അപാകതകൾ വന്നപ്പോൾ അതിനെതിരെ ശക്തമായി എഴുതിയതോടെ മന്ത്രിതലത്തിൽ തന്നെ ഇടപെടുന്ന സാഹചര്യമുണ്ടായി. പൂ൪ണ സംതൃപ്തനായാണ് ഈ പുണ്യഭുമിയോട് വിട പറയുന്നതെന്ന് മുബാറക് പറഞ്ഞു. പത്നി ലത്തീഫ് മുബാറക്കും മക്കളും യാത്രയയ് യോഗത്തിൽ പങ്കെടുത്തു. ‘ഗൾഫ് മാധ്യമം’ ഡെപ്യൂട്ടി എഡിറ്റ൪ കാസിം ഇരിക്കൂ൪ സ്വാഗതം പറഞ്ഞു. മൂസക്കുട്ടി വെട്ടിക്കാട്ടിരി നന്ദി പ്രകാശിപ്പിച്ചു. കെ.ടി അബ്ദുഹ്മാൻ കോയ ഖിറാഅത്ത് നടത്തി.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കൊമേഴ്സ്യൽ കോൺസൽ ശക്കീൽ അഹ്മദ്, ഇൻഫ൪മേഷൻ കോൺസൽ റാഷിദ് ഖാൻ, ബോബി മാനാട്ട് ( ഹജ്ജ് വിങ് ), കെ.എം.സി.സി സൗദി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി, വൈസ് പ്രസിഡൻറ് പഴേരി കുഞ്ഞുമുഹമ്മദ്, ഒ.ഐ.സി നേതാക്കളായ പാപ്പറ്റ കുഞ്ഞിമുഹമ്മദ്, റഷീദ് കൊളത്തറ, ഐ.എം.സി. സി സൗദി പ്രസിഡൻറ് കുഞ്ഞാവൂട്ടി എ.ഖാദ൪, ജിദ്ദ പ്രസിഡൻറ് കെ.പി അബൂബക്ക൪, എം.ഇ.എസ് പ്രസിഡൻറ് ടി.പി അഹമ്മദ്, ബിസിനസ് പ്രമുഖരായ എം.വി സലീം, അഷ്റഫ് കിഴിശ്ശേരി, സ്റ്റേറ്റ് ബാങ്ക് ജന.മാനേജ൪ പരമേശ്വരപ്പ ജജ്ജൂരി, ഓപ്പറേഷൻ ഹെഡ് സനിൽ ബാലകൃഷ്ൻ നായ൪, അബ്ദുറൽ റഹീം (സൗദി നാഷനൽ ബാങ്ക് ), പി.വീസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ജന.മാനേജ൪ അഷ്റഫ്, പി.കെ അബ്ദുൽ ഗഫൂ൪ ( അറബ് ന്യൂസ് ), ഇന്ത്യാ മീഡിയം പ്രസിഡൻറ് ഉസ്മാൻ ഇരുമ്പുഴി , ഡോ. ആമിന സജിന (ജിദ്ദ നാഷനൽ ഹോസ്പിറ്റൽ), എൻജിനീയ൪ നബീൽ (ജെ.എൻ.എച്ച് ), തമിഴ്സംഗം സെക്രട്ടറി സിറാജ്, കെ.ഐ.ജി സെക്രട്ടറി അബ്ദുറഹീം, നോ൪ത്ത് സോൺ പ്രസിഡൻറ് ശുക്കൂ൪, യൂത്ത് ഇന്ത്യ പ്രസിഡൻറ് ഷമീം തുടങ്ങിയവ൪ സംബന്ധിച്ചു.
ഗൾഫ് മാധ്യമം മാ൪ക്കറ്റിങ് മാനേജ൪ മുഹമ്മദ് ബാവ, സി.എൻ.കെ നാസ൪, ഇബ്രാഹീം ശംനാട്, അബ്ദുറഹ്മാൻ തുറക്കൽ, സി.കെ മൊറയൂ൪, പി.കെ. സിറാജ് തുടങ്ങിയവ൪ പരിപാടി നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story