Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്ത്യന്‍ എംബസിയില്‍...

ഇന്ത്യന്‍ എംബസിയില്‍ ആന്ധ്ര സ്വദേശിയുടെ പരാക്രമം

text_fields
bookmark_border
ഇന്ത്യന്‍ എംബസിയില്‍ ആന്ധ്ര സ്വദേശിയുടെ പരാക്രമം
cancel

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയിൽ ആന്ധ്ര സ്വദേശിടെ പരാക്രമം. സ്പോൺസറുടെ പീഡനം സഹിക്കവയ്യാതെ പരാതി പറയാനെത്തിയ യുവാവാണ് എംബസിലെ ലേബ൪ സെക്ഷനിൽ പരാക്രമം നടത്തിയത്.
സ്പോൺസറുടെ പീഡനത്തെ തുട൪ന്ന് ഇയാൾ കഴിഞ്ഞ ദിവസം എംബസിയിൽ പരാതിയുമായെത്തിയിരുന്നു. സ്പോൺസറുമായി സംസാരിക്കട്ടെ എന്ന് പറഞ്ഞ് എംബസി അധികൃത൪ ഇയാളെ തിരിച്ചയച്ചതായിരുന്നു. ഇന്നലെ വീണ്ടുമെത്തിയ ഇയാൾ തൻെറ കാര്യത്തിൽ തീരുമാനമൊന്നുമായില്ലെന്നറിഞ്ഞപ്പോൾ അക്രമാസക്തനാവുകയായിരുന്നു. കൗണ്ടറുകൾ അടിച്ചുതക൪ത്തപ്പോൾ ജീവനക്കാ൪ ഓടിമാറി. എംബസി അധികൃത൪ അറിയിച്ചതനുസരിച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥ൪ ഇയാളെ പിടികൂടി.

Show Full Article
TAGS:
Next Story