നിക്ഷേപ, അക്കാദമിക മേഖലകളില്‍ കുവൈത്ത്-ജപ്പാന്‍ കരാര്‍
text_fieldsകുവൈത്ത് സിറ്റി: നടത്തുന്ന അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹിൻെറ സന്ദ൪ശനത്തിൻെറ ഭാഗമായി ജപ്പാനും കുവൈത്തും രണ്ടു കരാറുകളിൽ ഒപ്പുവെച്ചു. നിക്ഷേപ, അക്കാദമിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളിലാണ് അമീറിൻെറയും ജപ്പാൻ പ്രധാനമന്ത്രി യോഷിഹികോ നോഡയുടെയും സാന്നിധ്യത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
പരസ്പര നിക്ഷേപങ്ങൾ പ്രോൽഹിപ്പിക്കുകയും സംരക്ഷിക്കുയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള നിക്ഷേപ കരാറിൽ കുവൈത്ത് വിദേശകാര്യ അണ്ട൪ സെക്രട്ടറി ഖാലിദ് സുലൈമാൻ അൽ ജാറല്ലയും ജപ്പാൻ ജപ്പാൻ വിദേശകാര്യ സഹമന്ത്രി റിയൂജി യമാനെയുമാണ് ഒപ്പുച൪ത്തിയത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ സയൻറിഫിക് റിസ൪ച്ചും (കിസ്൪) തൊഹൂകു യൂനിവേഴ്സിറ്റിയിലെ അഡ്വാൻറ്ഡ് ഇൻസ്റ്റിറ്റ്യുട്ട് ഫോ൪ മെറ്റീരിയൽസ് റിസ൪ച്ചും തമ്മിലാണ് അക്കാദമിക സഹകരണത്തിനും വിദഗ്ധരുടെ പരസ്പര സന്ദ൪ശനത്തിനുമുള്ള കരാറുണ്ടാക്കിയത്. ഇതിൽ കിസ്൪ ഡയറക്ട൪ ഡോ. നാജി അൽ മുതൈരിയും തൊഹൂകു യൂനിവേഴ്സിറ്റി ഡയറക്ട൪ ഡോ. തകയാകി മിയൂറയും ഒപ്പുവെച്ചു.
അമീറിൻെറ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധി സംഘവും പ്രധാനമന്ത്രി യോഷിഹികോ നോഡയുടെ നേൃത്വത്തിലുള്ള ജപ്പാൻ പ്രതിനിധി സംഘവും ടേക്യോയിലെ മന്ത്രിസഭാ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാ൪ഗങ്ങൾ ഇരുകൂട്ടരും ച൪ച്ചചെയ്തു. ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങളും ഒപ്പം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവങ്ങളും ച൪ച്ചയിൽ കടന്നുവന്നു. ശേഷം അമീറിനും സംഘത്തിനും പ്രധാനമന്ത്രിയുടെ വസതിയിൽ വിരുന്നൊരുക്കുയും ചെയ്തു.
ജപ്പാനിലെ ലിബറൽ ഡെമോക്രാറ്റിക് പാ൪ട്ടി മേധാവിയും ജപ്പാൻ-കുവൈത്ത് സൗഹൃദ സമിതി ചെയ൪മാനുമായ മസാഹികോ കൊമൂറയും അമീറിറുമായി കൂടിക്കാഴ്ച നടത്തി. എണ്ണയുൽപ്പന്നങ്ങളുടെ വ്യാപാരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധം മറ്റു രംഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പാ൪ലമെൻററി സഹകരണവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൊമൂറ അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച ജപ്പാനിലെത്തിയ അമീറും സംഘവും നാലു ദിവസത്തെ വിജയകരമായ സന്ദ൪ശനത്തിനുശേഷം ഇന്ന് ഫിലിപ്പീൻസിലേക്ക് തിരിക്കും. ഫിലിപ്പീൻസ് സന്ദ൪ശിക്കുന്ന ആദ്യ ഗൾഫ് ഭരണാധികാരിയാണ് കുവൈത്ത് അമീ൪. ഒന്നര ലക്ഷത്തോളം ഫിലിപ്പീൻകാ൪ ജോലി ചെയ്യുന്ന രാജ്യമാണ് കുവൈത്ത് എന്നതിനാൽ തന്നെ അമീറിൻെറ സന്ദ൪ശനത്തെ ഫിലിപ്പീൻ ഭരണകൂടവും ജനതയും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ഫിലിപ്പീനിലെ കുവൈത്ത് അംബാസഡ൪ വലീദ് അഹ്മദ് അൽ കന്ദരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
