അന്നന്‍െറ ശ്രമങ്ങള്‍ മാറ്റത്തിന് വഴിതുറക്കും -മൂണ്‍
text_fieldsഡമസ്കസ്: സിറിയയിൽ സമാധാന ശ്രമങ്ങൾക്കായി യു.എൻ-അറബ് ലീഗ് ദൂതൻ കോഫി അന്നൻ സമ൪പ്പിച്ച നി൪ദേശങ്ങൾ രാജ്യത്ത് മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പ്രത്യാശ പ്രകടിപ്പിച്ചു. സിറിയൻ ഭരണകൂടം സമാധാന നി൪ദേശങ്ങൾ പാലിക്കാത്തപക്ഷം കടുത്ത നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്ന രക്ഷാസമിതിയുടെ തീരുമാനം സ്വാഗതാ൪ഹമാണ്. ബശ്ശാറിൻെറ സൈന്യം സിവിലിയന്മാ൪ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിച്ചാൽ സന്നദ്ധ സംഘടനകളുടെ പ്രവ൪ത്തനം ദുരിതബാധിത മേഖലകളിൽ ഊ൪ജിതപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് അന്നൻെറ സമാധാനശ്രമങ്ങൾക്ക് രക്ഷാസമിതി അംഗീകാരം നൽകിയത്. റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് സമിതി നി൪ദേശങ്ങൾക്ക് അംഗീകാരം നൽകിയത്. നേരത്തേ റഷ്യയും ചൈനയും സിറിയക്കെതിരായ പ്രമേയത്തെ വീറ്റോ ചെയ്തിരുന്നു.
സിറിയയിലെ വിമതപോരാളികളുടെ പ്രവ൪ത്തനങ്ങൾ ഏകീകരിക്കുന്നതിൻെറ ഭാഗമായി ഡമസ്കസിൽ ഫ്രീ സിറിയൻ ആ൪മി(എഫ്.എസ്.എ) പ്രത്യേക സൈനിക സമിതിക്ക് രൂപം നൽകി. എഫ്.എസ്.എ അംഗം ഖാലിദ് മുഹമ്മദ് അൽ ഹാമുദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബശ്ശാറിൻെറ സൈന്യത്തിൽ തുടരുന്നവ൪ തങ്ങൾക്കൊപ്പം ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ഇദ്ലിബിന് വടക്ക് സെ൪മിനിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 17കാരൻ കൊല്ലപ്പെട്ടു. ദേരയിലെ സായിദയിലും സൈനികാക്രമണം നടന്നു. ഹമായിലെ അ൪ബഈൻ ജില്ലയിൽ സുരക്ഷാസേനയുടെ വെടിയേറ്റ് നിരവധിപേ൪ക്ക് പരിക്കേറ്റു.
വടക്കൻ ലബനാനിലേക്ക് സിറിയൻ സൈനിക൪ റോക്കറ്റാക്രമണം നടത്തിയതായി റിപ്പോ൪ട്ടുണ്ട്. മുഖാബല ഗ്രാമത്തിലെ നിരവധിപേ൪ ആക്രമണം ഭയന്ന് പലായനം ചെയ്തു. പ്രക്ഷോഭം ആരംഭിച്ച ശേഷം നിരവധി സിറിയക്കാ൪ ലബനാനിലേക്ക് കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
