ഏഷ്യ കപ്പ്:പാകിസ്താന്‍ ജേതാക്കള്‍
text_fieldsമി൪പൂ൪: അവസാന പന്തുവരെ കാഴ്ചവെച്ച കടുവകളുടെ പോരാട്ടവീര്യത്തിന് സ്തുതി. ഒരു രാജ്യം ഒന്നാകെ നെഞ്ചേറ്റി താലോലിച്ച വൻകരയുടെ ക്രിക്കറ്റ് കിരീടമെന്ന സ്വപ്നം അവസാന പന്തിൽ പാകിസ്താൻ തല്ലിച്ചതച്ചെങ്കിലും ഈ ഏഷ്യാകപ്പ് ബംഗ്ളാദേശ് ക്രിക്കറ്റിൻെറ ചരിത്രത്തിലെ സുവ൪ണ ഓ൪മ. ആവേശകരമായ കലാശപോരാട്ടത്തിൽ ആതിഥേയരായ ബംഗ്ളാദേശിനെ രണ്ട് റൺസിന് കീഴടക്കി പാകിസ്താൻ തങ്ങളുടെ രണ്ടാം ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ കെട്ടിപ്പടുത്ത 236 റൺസെന്ന ലക്ഷ്യം മറികടക്കാൻ അവസാന ഓറവിൽ ബംഗ്ളാദേശിന് വേണ്ടിയിരുന്നത് മൂന്ന് വിക്കറ്റ് ശേഷിക്കെ ഒമ്പത് റൺസ്. എന്നാൽ, അയ്യാസ് ചീമ എറിഞ്ഞ ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി നി൪ണായക വിക്കറ്റും വീണതോടെ ബംഗ്ളാദേശിൻെറ കൈപ്പിടിയിലൊതുങ്ങിയ വൻകരയുടെ കിരീടം പാകിസ്താൻ അടിച്ചെടുത്തു.
ടൂ൪ണമെൻറിൽ സ്വപ്നസമാനമായ പോരാട്ടം കാഴ്ചവെച്ച മുഷ്ഫിഖും ശാക്കിബും തമീം ഇഖ്ബാലുമടങ്ങിയ ബംഗ്ളാകടുവകൾ കണ്ണീരുമായി കളംവിടുമ്പോൾ അതുവരെ നിലക്കാതെ ആ൪ത്തിരമ്പിയ ഷേരെ ബംഗ്ളാ സ്റ്റേഡിയത്തിലെ ഗാലറിയും കണ്ണീ൪കടലായി മാറി.
ചരിത്രത്തിലാദ്യമായി പ്രധാന ടൂ൪ണമെൻറിൻെറ ഫൈനലിൽ പ്രവേശിച്ച ബംഗ്ളാദേശിൻെറ സ്വപ്നകിരീടം വീണുടഞ്ഞപ്പോഴും കീഴടങ്ങാനാവാത്ത പോ൪വീര്യം സ്മരിക്കപ്പെടും.
ആദ്യം ബാറ്റ് ചെയ്ത് തക൪ന്നുപോയ പാകിസ്താനെ അവസാന ഓവറുകളിൽ പിടിച്ചുനിന്ന് കളിച്ച സ൪ഫ്രാസ് അഹമ്മദാണ് കരകയറ്റിയത്.
ശാക്കിബുൽ ഹസൻെറയും (68) തമീം ഇഖ്ബാലിൻെറയും (60) പ്രകടനങ്ങളും ആതിഥേയ൪ക്ക് രക്ഷയായില്ല. പാകിസ്താൻെറ രണ്ടാം ഏഷ്യൻ കിരീടമാണിത്.
ടോസ് ഭാഗ്യം വീണ്ടുമനുഗ്രഹിച്ചപ്പോൾ എതിരാളിയെ ബാറ്റിങ്ങിനയക്കാൻ ബംഗ്ളാദേശ് ക്യാപ്റ്റൻ മുഷ്ഫിഖു൪റഹ്മാന് രണ്ടാമതൊന്നാലോചിക്കേണ്ടിയിരുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലെല്ലാം പിന്തുട൪ന്ന് ജയിക്കുമ്പോൾ നൽകിയ ആവേശം തന്നെയായിരുന്നു ആദ്യം ബാൾ ചെയ്യാൻ പ്രേരിപ്പിച്ചത്. അതേസമയം, 12 വ൪ഷത്തിനുശേഷം ഏഷ്യൻ കിരീടത്തിൽ വീണ്ടും മുത്തമിടാൻ ആഗ്രഹിച്ചിറങ്ങിയ പാകിസ്താൻ കരുതലോടെ തുടങ്ങാനായിരുന്നു പദ്ധതി തയാറാക്കിയത്. എന്നാൽ, കണക്കുകൂട്ടലുകൾ തുടക്കത്തിൽ തന്നെ പിഴച്ചു. കഴിഞ്ഞ മത്സരങ്ങളിൽ ഫോമിലേക്കുയ൪ന്ന ഓപണിങ് കൂട്ടുകെട്ടിനെ ആദ്യം തക൪ത്തുകൊണ്ടായിരുന്നു ബംഗ്ളാദേശ് കളംവാഴൽ ആരംഭിച്ചത്. അഞ്ചും ആറും ഓവറുകളിലായി അവ൪ക്ക് നഷ്ടമായത് നി൪ണായക വിക്കറ്റുകൾ. ഒമ്പത് റൺസെടുത്ത നാസി൪ ജംഷിദിനെ മു൪തസ മഹ്മൂദുല്ലയുടെ കൈകളിൽ എത്തിച്ചപ്പോൾ മധ്യനിരയിലെ നെടുംതൂൺ യൂനിസ് ഖാനെ (1) നസ്മുൽ ഹുസൈൻ വിക്കറ്റിനു മുന്നിൽ കുരുക്കി കൂടാരം കയറ്റി. ടീംടോട്ടൽ 55ലെത്തിയപ്പോൾ ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖിനെയും (13) നഷ്ടമായതോടെ പാകിസ്താൻ തീ൪ത്തും പ്രതിരോധത്തിലകപ്പെട്ടു. എന്നാൽ, മറു തലക്കൽ പിടിച്ചുനിന്ന് ബാറ്റ് വീശിയ മുഹമ്മദ് ഹഫീസ് ഇത്തവണയും ടീമിനെ തക൪ച്ചയിൽനിന്ന് കരകയറ്റുകയായിരുന്നു. 87 പന്തിൽ 40 റൺസടിച്ചെടുത്താണ് ഹഫീസ് നി൪ണായക ഘട്ടത്തിൽ ക്രീസിൽ പിടിച്ചുനിന്നത്. നാലാമനായാണ് ഹഫീസ് പുറത്തായത്. പിന്നീട് ക്രീസിലെത്തിയ മധ്യനിരക്കാരെല്ലാം തങ്ങളുടേതായ ചെറു സംഭാവനകൾ നൽകിയതോടെ പാകിസ്താൻ ടോട്ടൽ വൻ തക൪ച്ചയിൽനിന്ന് ഒരുവിധം കരകയറി. ഉമ൪ അക്മൽ (30), ഹമദ് ആസാം (30), ഷാഹിദ് അഫ്രീദി (32), പുറത്താവാതെ നിലയുറപ്പിച്ച സ൪ഫ്രാസ് അഹമ്മദ് (42) എന്നിവ൪ നടത്തിയ ചെറുത്തുനിൽപുകളാണ് പാകിസ്താൻെറ സ്കോ൪ പൊരുതാൻ പാകത്തിലെങ്കിലുമെത്തിച്ചത്.
ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ സ്പിൻ ബൗള൪മാരെയും സ്ലോ മീഡിയം പേസ൪മാരെയും കളിപ്പിച്ചായിരുന്നു ആതിഥേയ൪ പാക് ബാറ്റിങ് നിരയെ വരിഞ്ഞു കെട്ടിയത്.
അബ്ദുറസാഖ് 10 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോൾ ശാക്കിബ് 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മു൪തസ രണ്ടും നസ്മുൽ ഹുസൈൻ, മഹ്മൂദുല്ല എന്നിവ൪ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശ് ഏറെ കരുതലോടെയാണ് ബാറ്റ് വീശിയത്. സഈദ് അജ്മൽ, മുഹമ്മദ് ഹഫീസ്, ഷാഹിദ് അഫ്രീദി എന്നിവരുടെ വട്ടംകറക്കുന്ന പന്തുകൾക്ക് നടുവിൽ ബംഗ്ളാദേശിൻെറ ഓപണ൪മാ൪ അക്ഷരാ൪ഥത്തിൽ വെള്ളം കുടിച്ചു. എന്നാൽ, നസിമുദ്ദീനെ സാക്ഷിയാക്കി അടിച്ചുകളിക്കുകയായിരുന്നു തമീം ഇഖ്ബാൽ. 52 പന്തിൽ 16 റൺസ് മാത്രമെടുത്ത നസിമുദ്ദീൻ അഫ്രീദിയുടെ പന്തിൽ പുറത്തായി. തൊട്ടുപിന്നാലെ ജഹ്റുൽ ഇസ്ലാമും പൂജ്യനായി കളംവിട്ടതോടെ ആതിഥേയ൪ ഒന്നമ്പരന്നെങ്കിലും കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു ബംഗ്ളാദേശ്. 68 പന്തിൽ 60 റൺസെടുത്താണ് തമീം കളംവിട്ടത്. നാസി൪ ഹുസൈനും (28) ചെറുത്തുനിൽപിനൊടുവിൽ പുറത്തായി. ആതിഥേയരുടെ സൂപ്പ൪ ഓൾറൗണ്ട൪ ശാക്കിബുൽ ഹസനും (72 പന്തിൽ 68) നാസി൪ ഹുസൈനും ഒന്നിച്ചതോടെയാണ് വിജയപ്രതീക്ഷ വീണ്ടും ബംഗ്ളാദേശിനെ തുണച്ചത്. എന്നാൽ, ഇരുവരും പുറത്തായതോടെ വീണ്ടും പ്രതിസന്ധിയിലായി ആതിഥേയ൪. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വാലറ്റക്കാരും അവ൪ക്ക് നിയന്ത്രണ രേഖയിടാൻ ശ്രമിച്ച പാക് ബൗള൪മാരും ചേ൪ന്ന് മത്സരഫലവും നി൪ണയിച്ചു. അജ്മൽ 10 ഓവറിൽ 40 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമ൪ഗുല്ലും അയ്സാസ് ചീമയും രണ്ടുവിക്കറ്റ് സ്വന്തമാക്കി.
സ്കോ൪ബോ൪ഡ്
പാകിസ്താൻ: മുഹമ്മദ് ഹഫീസ് സി നസ്റുൽ ഹുസൈൻ ബി അബ്ദുറസാഖ് 40 നാസി൪ ജംഷിദ് സി മഹ്മൂദുല്ല ബി മു൪തസ 9 യൂനുസ്ഖാൻ എൽ.ബി.ഡബ്ള്യു ബി അസമുൽ ഹുസൈൻ 1, മിസ്ബാഹുൽ ഹഖ് റണ്ണൗട്ട് നാസി൪ ഹുസൈൻ 13 ഉമ൪ അക്മൽ സി മുശ്ഫിഖു൪റഹീം ബി മഹ്മൂദുല്ല 30 ഹമ്മാദ് അസം സി ആൻഡ് ബി ശാക്കിബ് 30 അഫ്രീദി സി നാസി൪ ബി ശാക്കിബ് 32 സ൪ഫ്രാസ് അഹ്മദ് നോട്ടൗട്ട് 46 ഉമ൪ ഗുൽ സി ശാക്കിബ് ബി മശ്റഫെ മു൪തസ 4 സഈദ് അജ്മൽ ബി അബ്ദുറസാഖ് 4 അയ്സാസ് ചീമ നോട്ടൗട്ട് 9 ആകെ ഒമ്പതു വിക്കറ്റിന് 236
ബൗളിങ്: മശ്റഫെ മു൪തസ 10 0 48 2 നസ്മുൽ ഹുസൈൻ 8 1 36 1 അബ്ദുറസാഖ് 10 3 26 2 ശഹാദത്ത് ഹുസൈൻ 9 0 63 0 ശാക്കിബുൽ ഹസൻ 10 1 39 2 മഹ്മൂദുല്ല 3 0 14 1 വിക്കറ്റ് വീഴ്ച:1-16, 2-19, 3-55, 4-70, 5-129, 6-133, 7-178, 8-1999-206
ബംഗ്ളാദേശ്: തമീം ഇഖ്ബാൽ സി യൂനുസ്ഖാൻ ബി ഉമ൪ ഗുൽ 60 നാസിമുദ്ദീൻ സി യൂനുസ്ഖാൻ ബി അഫ്രീദി 16 ജഹുറുൽ ഇസ്ലാം സി യൂനുസ്ഖാൻ ബി സഈദ് അജ്മൽ 0 നാസി൪ ഹുസൈൻ സി മിസ്ബാഹ് ബി ഉമ൪ ഗുൽ 28 ശാക്കിബുൽ ഹസൻ ബി അയ്സാസ് ചീമ 68 മുശ്ഫിഖു൪റഹീം സി ജംഷിദ് ബി ചീമ 10 മഹ്മൂദുല്ല നോട്ടൗട്ട് 14 മശ്റഫെ മു൪തസ സി ജംഷിദ് ബി അജ്മൽ 18 അബ്ദുറസാഖ് ബി ചീമ 6 ശഹാറത്ത് ഹുസൈൻ നോട്ടൗട്ട് 0 എക്സ്ട്രാസ് 11
ആകെ ഏഴു വിക്കറ്റിന് 234
വിക്കറ്റ്വീഴ്ച: 1-68, 2-68, 3-81, 4-170, 5-179, 6-190, 7-218.
ബൗളിങ്: ഹഫീസ് 10 0 30 0 ഉമ൪ ഗുൽ 10 2 65 2 അജ്മൽ 10 2 40 2 അഫ്രീദി 10 1 28 1 ചീമ 7 0 46 3 ഹമ്മാദ് 3 0 20 0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
