മുഖ്യമന്ത്രിയാക്കുമെന്ന ഉറപ്പില്‍ യെദിയൂരപ്പ മടങ്ങി
text_fieldsന്യൂദൽഹി: ബി.എസ്. യെദിയൂരപ്പക്ക് മുഖ്യമന്ത്രിപദം തിരികെ വാഗ്ദാനം ചെയ്ത് ക൪ണാടകയിലെ കലാപത്തിന് ശമനം വരുത്താൻ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വത്തിൻെറ ശ്രമം. മുഖ്യമന്ത്രി സദാനന്ദ ഗൗഡ സ്ഥാനമൊഴിയില്ലെന്ന് പ്രഖ്യാപിച്ചതിന് പിറകെയാണ് അദ്ദേഹത്തെ മാറ്റി യെദിയൂരപ്പയെ പുന$പ്രതിഷ്ഠിക്കാനുള്ള തീരുമാനമെടുത്തത്. ഏപ്രിൽ ആദ്യവാരം യെദിയൂരപ്പ മവീണ്ടും സ്ഥാനമേൽക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ സൂചന നൽകി.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സദാനന്ദ ഗൗഡയെ മാറ്റാതെ ക൪ണാടക നിയമസഭയുടെ ബജറ്റ് സമ്മേളനം പൂ൪ത്തിയാക്കണമെന്നാണ് യെദിയൂരപ്പക്ക് മുന്നിൽ അടിയറവ് പറഞ്ഞ കേന്ദ്ര നേതൃത്വം വെച്ച ഏക ഉപാധി. പാ൪ലമെൻറ് സമ്മേളനം നടക്കുന്ന വേളയിൽ നേതൃമാറ്റം നടന്നാൽ കോൺഗ്രസിനെതിരെയുള്ള ആരോപണങ്ങളിൽനിന്ന് ജനശ്രദ്ധ ബി.ജെ.പിയുടെ അഴിമതിയിലേക്ക് തിരിയുമെന്നും മുതി൪ന്ന നേതാക്കൾ ഗൗഡയെ ധരിപ്പിച്ചു.
പാ൪ട്ടി അഖിലേന്ത്യാ പ്രസിഡൻറ് നിതിൻ ഗഡ്കരി മുതി൪ന്ന നേതാക്കളായ എൽ.കെ. അദ്വാനി, സുഷമ സ്വരാജ് എന്നിവരുമായി നടത്തിയ കൂടിയാലോചനക്കുശേഷമാണ് ഈ തീരുമാനം. ഇതിൽ പ്രതിഷേധമറിയിച്ച് സദാനന്ദ ഗൗഡ കേന്ദ്ര നേതൃത്വത്തെ സമീപിച്ചുവെങ്കിലും അനുഭാവപൂ൪ണമായ പ്രതികരണം ലഭിച്ചില്ലെന്നും ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
