പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: അടിയന്തപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമ സഭയിൽ നിന്നിറങ്ങിപ്പോയി. കഴിഞ്ഞ ദിവസം ഇടതു യുവജനസംഘടനകൾ നടത്തിയ മാ൪ച്ചിന് നേരെയുണ്ടായ അതിക്രമം സഭ നി൪ത്തി വെച്ച് ച൪ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം സമ൪പ്പിച്ചത്. വി.എസ് അനിൽ കുമാറാണ് നോട്ടീസ് നൽകിയത്.
പൊലീസിന്റെഭീകര ഭരണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും മുഖ്യമന്ത്രിയുടെ നി൪ദ്ദേശപ്രകാരമാണ് അക്രമം അരങ്ങേിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ സമരക്കാ൪ അക്രമം കാണിച്ചാൽ പൊലീസ് അവരുടെ കടമ നി൪വ്വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മറുപടി നൽകി. 48 പൊലീസുകാ൪ക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല 17 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും പൊതു മുതൽ നശിപ്പിച്ചു കൊണ്ടുള്ള സമരം ഒരു നിലക്കും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
