ആദ്യ ട്വീറ്റിങിന് ആറ് വയസ്
text_fieldsആദ്യ ട്വിറ്റ൪ സന്ദേശത്തിന് ഇന്നേക്ക് ആറ് വയസ് പൂ൪ത്തിയായി. 2006 മാ൪ച്ച് 21ന് രാത്രി 9.50 നാണ് ആദ്യ ട്വിറ്റ൪ സന്ദേശമയക്കുന്നത്. ട്വിറ്ററിൻെറ സഹ സ്ഥാപകനായ ജാക് ഡോ൪സിയാണ് ആദ്യമായി ട്വീറ്റ് ചെയ്തത്. ചെറു ഗ്രൂപ്പുകളുമായുള്ള വിവര കൈമാറ്റത്തിന് പുതിയ വിദ്യ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഫലമായാണിത്. എൻെറ ട്വിറ്റ൪ തയ്യാറാക്കുന്നുവെന്നായിരുന്നു ആദ്യത്തെ ട്വീറ്റ്. ട്വിറ്ററിനെ twttr എന്നാണ് ജാക്ക് പരിചയപ്പെടുത്തിയത്.
ജാക്കിനെ കൂടാതെ നോ ഗ്ളാസ്, ഇവാൻ വില്ല്യംസ്, ബിസ് സ്റ്റോൺ എന്നിവരും സ്ഥാപകാംഗങ്ങളാണ്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായാണ് കമ്പനി രജിസ്റ്റ൪ ചെയ്തത്. 2006 ജൂലൈയിലാണ് ഇത്. കഴിഞ്ഞ വ൪ഷത്തെ കണക്കനുസരിച്ച് 350ലേറെ മില്ല്യൺ ജനങ്ങൾ ട്വീറ്റ് ചെയ്യുന്നുവെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
