ദല്‍ഹിയിലും നഴ്സുമാരുടെ സമരത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റി
text_fieldsന്യൂദൽഹി: ദൽഹിയിൽ സമരംചെയ്ത നഴ്സുമാരുടെ ഇടയിലേക്ക് ആശുപത്രി മാനേജ്മെൻറ് പ്രതിനിധി ക൪ ഓടിച്ചുകയറ്റി. ദൽഹി അശോക് വിഹാറിലെ സുന്ദ൪ലാൽ ജയിൻ ആശുപത്രിയിലാണ് സംഭവം. സമരത്തിൽ പങ്കെടുത്തിരുന്ന ചെങ്ങന്നൂ൪ സ്വദേശിനിയായ സുനി എന്ന നഴ്സിനു പരിക്കേറ്റു.
സേവന വേതന വ്യവസ്ഥകൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് നഴ്സുമാ൪ സമരം ആരംഭിച്ചത്. ഇരുന്നൂറോളം നഴ്സുമാരാണ് ആശുപത്രിക്ക് മുന്നിൽ സമരം നടത്തുന്നത്. ഇതിനിടയിലേക്കാണ് ആശുപത്രി മാനേജിങ് ഡയറക്ടറുടെ ബന്ധുവായ മനീഷ് കാ൪ ഓടിച്ചുകയറ്റിയത്. കാലിലൂടെ കാ൪ കയറിയിറങ്ങിയതിനെ തുട൪ന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിക്ക് പ്രാഥമിക ചികിത്സ നൽകാൻ ആശുപത്രി അധികൃത൪ ആദ്യം വിസമ്മതിച്ചു. നഴ്സുമാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ചികിത്സ നൽകിയത്. സമരം തക൪ക്കുന്നതിനായി നഴ്സുമാ൪ക്കെതിരെ തിങ്കളാഴ്ച കൈയേറ്റശ്രമം നടന്നതായും ആരോപണമുയ൪ന്നിട്ടുണ്ട്. ച൪ച്ചചെയ്യുന്നതിനു പകരം പെൺകുട്ടികളെ ഹോസ്റ്റലിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചതായും നഴ്സുമാ൪ പരാതിപ്പെടുന്നു.
സംഭവത്തെ തുട൪ന്ന് എം.പിമാരായ ജോസ് കെ. മാണി, ആൻേറാ ആൻറണി, പി.ടി. തോമസ്, കെ.പി. ധനപാലൻ, എം.കെ. രാഘവൻ തുടങ്ങിയവ൪ സമരസ്ഥലം സന്ദ൪ശിച്ചു. സമരം നടത്തുന്ന നോയിഡയിലെ ഫോ൪ട്ടിസ് ആശുപത്രിയിലെ നഴ്സുമാ൪ കേരള ഹൗസിലേക്ക് മാ൪ച്ച് നടത്തി. സമരം അവസാനിപ്പിക്കാൻ കേരള സ൪ക്കാ൪ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സുമാ൪ കേരള ഹൗസിലേക്ക് മാ൪ച്ച് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
